നടനും ഡബ്ബിങ് ആര്‍ടിസ്റ്റുമായ വി.പി രാമചന്ദ്രന്‍ അന്തരിച്ചു

കൊച്ചി: സിനിമാ – സീരിയല്‍ നടനും ഡബ്ബിങ് ആര്‍ടിസ്റ്റുമായ വി.പി രാമചന്ദ്രന്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവും റിട്ടയേര്‍ഡ് എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനും അമേരിക്കന്‍ കോണ്‍സുലേറ്റ് ജീവനക്കാരനുമായിരുന്നു ഇദ്ദേഹം.

1987 മുതല്‍ 2016 വരെ സിനിമയില്‍ സജീവമായിരുന്നു. 19 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പയ്യന്നൂര്‍ സ്വദേശിയായ ഇദ്ദേഹം പ്രശസ്ത നര്‍ത്തകന്‍ പത്മഭൂഷന്‍ വി.പി ധനഞ്ജയന്റെ സഹോദരനാണ്. സംസ്‌കാരം നാളെ രാവിലെ 9 മണിക്ക്.

More Stories from this section

family-dental
witywide