
തൃശ്ശൂര്‍: തന്റെ ചിത്രം തെരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിക്കരുതെന്ന് നടൻ ടൊവിനോ തോമസ്. നടന്റെ അഭ്യർഥനക്ക് പിന്നാലെ, നടന്‍ ടൊവിനോ തോമസിനൊപ്പമുള്ള തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്റ് എൽഡിഎഫ് സ്ഥാനാർഥി വിഎസ് സുനിൽകുമാർ പിൻവലിച്ചു.
കേരള തിരഞ്ഞെടുപ്പ് കമ്മീഷന്റെ സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ (എസ്.വി.ഇ.ഇ.പി) അംബാസ്സഡര്‍ ആണ് താനെന്നും അതുകൊണ്ടുതന്നെ തന്റെ ചിത്രങ്ങൾ പ്രചാരണത്തിനുപയോഗിക്കുന്നത് നിയമലംഘനമാണെന്നും ടൊവിനോ പോസ്റ്റ് ചെയ്തു. സാമൂഹിക മാധ്യമങ്ങളിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
ആരെങ്കിലും തന്റെ ഫോട്ടോ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് തന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ലെന്നും ടൊവിനോ വ്യക്തമാക്കിയിരുന്നു. സിനിമാ ലൊക്കേഷനിലെത്തി ടൊവിനോയെ കണ്ട ശേഷമായിരുന്നു സുനില്‍കുമാര്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കുന്ന ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. ഇരുവരും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചായിരുന്നു കുറിപ്പ്. വിജയാശംസകള്‍ നേര്‍ന്നാണ് ടൊവിനോ യാത്രയാക്കിയതെന്നും പ്രിയ സുഹൃത്തിന്റെ സ്‌നേഹത്തിന് നന്ദിയെന്നും സുനില്‍ കുമാര്‍ കുറിച്ചിരുന്നു.
VS Sunilkumar withdraw social media post with Tovino Thomas












