വാൾസ് – വാൻസ് സംവാദം ഒക്ടോബർ 1 ന് സിബിഎസ് ന്യൂസിൽ

രണ്ട് വൈസ് പ്രസിഡൻ്റ് സ്ഥാനാർഥികളും തമ്മിലുള്ള സംവാദം ഒക്ടോബർ 1 ന് . മിനസോട്ട ഗവർണറും ഡെമോക്രാറ്റിക് വൈസ്പ്രസിഡൻ്റ് സ്ഥാനാർഥിയുമായ ടിം വാൾസും ഒഹായോ സെനറ്ററും റിപ്പബ്ളിക്കൻ വൈസ് പ്രസിഡൻ്റ് സ്ഥാനാർഥിയുമായ ജെ ഡി വാൻസും തമ്മിലുള്ള സംവാദം സിബിഎസ് ന്യൂസാണ് മോഡറേറ്റ് ചെയ്യുന്നത്.

ഡൊണാൾഡ് ട്രംപും കമല ഹാരിസും തമ്മിലുള്ള പ്രസിഡൻഷ്യൽ ഡിബേറ്റ് സെപ്റ്റംബർ 10 ന് എബിസി സ്റ്റുഡിയോയിൽ നടക്കും.അതുകൂടാതെ 2 സംവാദങ്ങൾക്ക് ട്രംപ് കമലയെ ക്ഷണിച്ചിട്ടുണ്ട്. അതു സംബന്ധിച്ച് കമലയുടെ മറുപടി ഇതുവരെ വന്നിട്ടില്ല.

സെപ്തംബർ 17, സെപ്റ്റംബർ 24, ഒക്‌ടോബർ 1, ഒക്‌ടോബർ 8 എന്നിങ്ങനെ സാധ്യമായ നാല് തീയതികൾ അവതരിപ്പിച്ചുകൊണ്ട് ന്യൂയോർക്ക് സിറ്റിയിൽ സംവാദത്തിന് വാൻസിനെയും വാൾസിനെയും നെറ്റ്‌വർക്ക് ക്ഷണിച്ചതായി സിബിഎസ് ന്യൂസ് ബുധനാഴ്ച അതിൻ്റെ X ഫീഡിൽ പോസ്റ്റ് ചെയ്തു.

“ഒക്ടോബർ 1 ന് കാണാം, ജെഡി.”എന്നാണ് ടിം വാൾസ് ഇതിനു മറുപടി ട്വീറ്റ് ചെയ്തത്. “ജെഡി വാൻസുമായി സംവാദത്തിനായി കാത്തിരിക്കുന്നു” എന്ന് ഹാരിസ്-വാൾസ് കാമ്പെയ്ൻ ടീമും പ്രതികരിച്ചിട്ടുണ്ട്.

ഒക്ടോബർ 1-ലെ ക്ഷണം താൻ സ്വീകരിക്കുമെന്ന് വാൻസ് X-ൽ പോസ്റ്റ് ചെയ്തു. സെപ്തംബർ 18ന് സിഎൻഎന്നിൽ വാൾസുമായി ഏറ്റുമുട്ടാനും തയാറാണെന്നും അറിയിച്ചു. എന്നാൽ ഡെമോക്രാറ്റ് ഇതിനു മറുപടി നൽകിയിട്ടില്ല.

More Stories from this section

family-dental
witywide