വയനാട് നിന്നും ഡൽഹിയിലെത്തിയപ്പോൾ ഗ്യാസ് ചേംബറിൽ കേറിയ അവസ്ഥ! ഉരുൾപ്പൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിലും രൂക്ഷ വിമർശനവുമായി പ്രിയങ്ക

ഡൽഹി: വയനാട് ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ഡൽഹിയിലെത്തിയ പ്രിയങ്ക ഗാന്ധി ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിനെ രൂക്ഷമായി വിമർശിച്ചും രാജ്യ തലസ്ഥാനത്തെ വായു മലിനീകരണത്തിനെതിരെ ശക്തമായി പ്രതികരിച്ചും രംഗത്തെത്തി. കേരളത്തെ കണ്ണീരിലാഴ്ത്തിയ ഉരുൾപ്പൊട്ടൽ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് വയനാടിന് അടിയന്തര സഹായം നൽകാത്തത് അനീതിയാണെന്ന് പ്രിയങ്ക പറഞ്ഞു.

‘ഉരുൾപൊട്ടൽ വയനാടിനെ തകർത്തെറിഞ്ഞിട്ടും ബി.ജെ.പി സർക്കാർ അതിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ വിസമ്മതിക്കുകയാണ്. ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തര സഹായം നിഷേധിക്കുന്നു. ഇത് വെറും അവഗണനയല്ല; സങ്കൽപ്പിക്കാനാവാത്ത ദുരിതം നേരിട്ടവരോട് കാണിക്കുന്ന ഞെട്ടിക്കുന്ന അനീതി കൂടിയാണ്. വയനാട്ടിലെ ജനങ്ങൾ കൂടുതൽ സഹായം അർഹിക്കുന്നുണ്ട്. ദുരന്തസമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവസ്ഥലം സന്ദർശിച്ച് ദുരിതങ്ങൾ നേരിട്ട് കണ്ടറിഞ്ഞതാണ്. എന്നാൽ, ഇന്ന് അദ്ദേഹത്തിന്റെ സർക്കാർ സഹായം തടഞ്ഞ് രാഷ്ട്രീയം കളിക്കുകയാണ്. ദുരിതസമയത്ത് ഹിമാചൽ പ്രദേശിനോടും സമാനമായിരുന്നു മോദി സർക്കാറിന്റെ സമീപനം. ഇത്തരത്തിൽ ദുരിതബാധിതരോട് വേർതിരിവ് കാണിക്കുന്നത് അംഗീകരിക്കാനാവില്ല’ – പ്രിയങ്ക ഗാന്ധി സമൂഹമാധ്യമ വേദിയായ എക്സിൽ കുറിച്ചു.

വയനാട്ടിലെ വായു ഗുണനിലവാരത്തെ പുകഴ്ത്തി പ്രിയങ്ക ഗാന്ധി. വയനാട്ടില്‍ നിന്ന് ഡല്‍ഹിയില്‍ തിരിച്ചെത്തിയപ്പോള്‍ ഗ്യാസ് ചേംബറിലെത്തി എന്ന പ്രതീതിയാണെന്നാണ് പ്രിയങ്ക എന്നാണ് പ്രിയങ്ക എക്സില്‍ കുറിച്ചു.

അതേസമയം വയനാടുമായി താരതമ്യം ചെയ്ത് ഡൽഹിയിലെ വായു മലിനീകരണത്തിലും പ്രിയങ്ക ശക്തമായാണ് പ്രതികരിച്ചത്. ‘എയർ ക്വാളിറ്റി ഇൻഡെക്സ് 35ലും താഴെയുള്ള വയനാട്ടില്‍ നിന്ന് ഡല്‍ഹിയിലെത്തിയപ്പോള്‍ ഗ്യാസ് ചേംബറില്‍ കയറിയ അവസ്ഥയായിരുന്നു. വിമാനത്തില്‍ നിന്ന് ഡല്‍ഹിയെ കാണുമ്ബോഴുള്ള പുകപടലം ഞെട്ടിക്കുന്നതാണ്’ -പ്രിയങ്ക കുറിച്ചതിങ്ങനെയാണ്.

ഡല്‍ഹിയിലെ വായുമലിനീകരണത്തിന്റെ തോത് അനുദിനം വഷളായി വരികയാണ്. ഡല്‍ഹിയിലെ വായുമലിനീകരണത്തില്‍ നിന്ന് മോചിപ്പിക്കാൻ കൂട്ടായ പരിശ്രമം വേണം. ഇതില്‍ രാഷട്രീയം നോക്കേണ്ടതില്ല. ശ്വസിക്കാൻ ആളുകള്‍ ബുദ്ധിമുട്ടുകയാണ്. പ്രായമായവർക്കും കുട്ടികള്‍ക്കും ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ പിടിപെട്ടു. ഇതിന് ഉടൻ പരിഹാരം കണ്ടേ മതിയാകൂ എന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

More Stories from this section

family-dental
witywide