അൻപതാം ഓണം ഉണ്ണാൻ തയാറായി വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ, ഇത്തവണ ഓണാഘോഷം സെപ്റ്റംബർ 21 ന്    

ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂ യോർക്ക് : അമേരിക്കയിലെ ഏറ്റവും  വലിയ ഓണഘോഷങ്ങളിൽ  ഒന്നായ  വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണഘോഷം സെപ്റ്റംബർ 21 ന്  ശനിയാഴ്ച 11 മണി മുതല്‍ 6.മണി വരെ പോർചെസ്റ്റർ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും (1 Tamarack Road , Port Chester, NY 10573). പരിപാടികളുടെ ഫ്ലയർ പ്രകാശനം ചെയ്തു.

 അസോസിയേഷന്റെ 50- ആം ഓണഘോഷമാണ്‌  ഈ വർഷം.  എല്ലാവർഷവും നൂതനമായ കലാപരിപാടികളാലും വിഭവ  സമർത്ഥമായ സദ്യകൊണ്ടും എന്നും അമേരിക്കയിലെ തന്നെ ഏറ്റവും വലിയ ഓണാഘോഷങ്ങളിൽ  ഒന്നാക്കി മാറ്റാൻ അസോസിയേഷന്റെ ഭാരവാഹികൾ  ശ്രദ്ധിക്കാറുണ്ട്.

ഈ വർഷത്തെ ഓണാഘോഷവും എൻട്രൻസ് ഫീ ഇല്ലാതെ നടത്തുവാൻ ആണ് അസോസിയേഷൻ കമ്മിറ്റിയുടെ തീരുമാനം. ഒരു സംഘടന ഗോൾഡൻ ജൂബിലി ആഘോഷിക്കുക എന്നത്   ഒരു ചരിത്രം തന്നെയാണ് പ്രേത്യേകിച്ചും  ജനിച്ച നാടും വീടും വിട്ടു മറ്റൊരു ഭുമികയിലാകുമ്പോൾ ആ ചരിത്ര മുഹുർത്തത്തിനു പത്തരമാറ്റു ഭംഗി കൂടും .

ചെണ്ടമേളവും ശിങ്കാരി മേളത്തോടും കുടി താലപ്പൊലിയുമായി മാവേലി തമ്പുരാനെ വരവേല്‍ക്കുന്നതോടെ തുടങ്ങുന്ന പരിപാടികളില്‍ പൂക്കളവും, തിരുവാതിരകളിയും, പുലിക്കളിയും അങ്ങനെ കേരളത്തിലെ ഓണത്തിന്റെ എല്ലാ ആഘോഷങ്ങളോടും  കേരള തനിമയോട് കുടി  വെസ്റ്ചെസ്റ്റർ മലയാളി അസോസിയേഷന്റെ ഓണം കൊണ്ടാടുബോൾ  നമ്മളെ സന്തോഷിപ്പിക്കാനും ഓണ വിരുന്നുകളുമായി വളരെയധികം കലാപരിപാടികളും ചിട്ടപ്പെടുത്തിയിട്ടുണ്ട്.

വെസ്റ്ചെസ്റ്ററിന്റെ  ഓണം ന്യൂയോർക്ക് മലയാളികളുടെ ഒത്തുചേരൽ കൂടിയാണ്. പ്രവാസിയുടെ സ്‌നേഹകൂട്ടായ്മകളിലെ ആഘോഷങ്ങളില്‍ നമ്മുടെ ഓണം കഴിഞ്ഞേ ഉള്ളു മറ്റുഏതൊരു ആഘോഷവും. പിന്നിട്ട ഇടവഴികളില്‍  നാം ഒന്ന് തിരിഞ്ഞു നോക്കിയാൽ  സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശങ്ങള്‍ ആഴത്തില്‍ നല്‍കിയ ആഘോഷങ്ങളില്‍ വെസ്റ്ചെസ്റ്ററിന്റെ ഓണം കഴിഞ്ഞേ മറ്റൊരാഘോഷവും അമേരിക്കയിൽ എണ്ണപ്പെടുന്നുള്ളൂ.

ഓണഘോഷം വിജയപ്രദമാക്കുവാന്‍ വെസ്റ്റ്‌ചെസ്റ്റര്‍ , ന്യൂയോർക്ക് നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയുംസഹായ സഹകരണങ്ങള്‍ അഭ്യർഥിക്കുന്നതായി  പ്രസിഡന്റ് വർഗീസ് എം   കുര്യൻ  (ബോബൻ  ) , സെക്രട്ടറി: ഷോളി കുമ്പിളിവേലി   ,ട്രഷറര്‍ : ചാക്കോ പി ജോർജ് (അനി) , വൈസ് പ്രസിഡന്റ് ജോയി ഇട്ടൻ ,ജോ. സെക്രട്ടറി : നിരീഷ് ഉമ്മൻ , ജോയിന്റ് ട്രഷർ അലക്സാണ്ടർ വർഗീസ്  ട്രസ്റ്റി ബോര്‍ഡ് ചെയര്‍ രാജ് തോമസ് , കോർഡിനേറ്റേഴ്‌സ് ആയ ടെറൻസൺ തോമസ് , ശ്രീകുമാർ ഉണ്ണിത്താൻ  എന്നിവര്‍ അറിയിച്ചു.

West Chester Onam Celebrations on September 21

More Stories from this section

family-dental
witywide