ദീപാവലി പൊടിപൊടിച്ച് വൈറ്റ് ഹൗസ്; ‘ഓം ജയ് ജഗദീഷ് ഹരേ’ വായിച്ച് മിലിട്ടറി ബാന്‍ഡ്; വീഡിയോ വൈറല്‍

ഇക്കുറി ദീപാവലി ആഘോഷം വൈറ്റ് ഹൗസും കളറാക്കുകയാണ്. ഇന്ത്യക്കാര്‍ ധാരാളമുള്ള അമേരിക്കയില്‍ ഇന്ത്യയുടെ തനത് ആഘോഷമായ ദീപാവലി വൈറ്റ് ഹൗസില്‍ ഇടം പിടിച്ചത് ഇതാദ്യമായാണ്.

പല ചിത്രങ്ങളും വീഡിയോകളും പുറത്തുവരുന്നുമുണ്ടെങ്കിലും ദീപാവലി ദിനത്തില്‍ വൈറ്റ് ഹൗസ് മിലിട്ടറി ബാന്‍ഡ് ‘ഓം ജയ് ജഗദീഷ് ഹരേ’ വായിക്കുന്ന വീഡിയോ മനം കവരുന്നതാണ്.

ഇന്ത്യയില്‍ വളരെ പ്രചാരത്തിലുള്ള ഭക്തിഗാനമാണിത്. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ (ഐഎംഎഫ്) ആദ്യ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ഗീതാ ഗോപിനാഥാണ് മനോഹരമായ വീഡിയോയുമായി എക്‌സില്‍ എത്തിയത്.

എല്ലാവര്‍ക്കും സന്തോഷകരമായ ദീപാവലി ആശംസകള്‍ നേര്‍ന്നുകൊണ്ട് പങ്കുവെച്ചിട്ടുള്ള വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്.