
യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ അമേരിക്കയുടെ രാഷ്ട്രീയ ഭൂപടത്തിലേക്ക് ഉറ്റുനോക്കുകയാണ് ലോകം. കമലയോ ട്രംപോ ഏതാനും ദിവസങ്ങൾക്ക് അപ്പുറം ഉത്തരം കിട്ടുന്ന ഈ ചോദ്യം മാത്രമാണ് എല്ലായിടത്തും മുഴങ്ങുന്നത്. അമേരിക്കയിലെ വ്യവസ്ഥാപിതമായ രണ്ട് പാർട്ടികളുടെ ഈ രണ്ട് സ്ഥാനാർഥികളല്ലാതെ മറ്റു പലരും തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നുണ്ട്.
മൂന്നാം കക്ഷി അല്ലെങ്കിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി ബാലറ്റിൽ ഇടം നേടിയവരിൽ ഒരു ഫിലോസഫി പ്രഫസർ, ഒരു ഫിസിഷ്യൻ, ഇടതുപക്ഷ ചായ്‌വുള്ള ഒരു രാഷ്ട്രീയ രാഷ്ട്രീയക്കാരനും ഉൾപ്പെടുന്നു. അവരുടെ സ്വാധീനം വളരെ കുറവായിരിക്കാമെങ്കിലും, ഇവരെ നിസ്സാരമായി കാണരുതെന്ന് ചരിത്രം പറയുന്നു.
കോർണൽ വെസ്റ്റ് (സ്വതന്ത്രൻ)
പൊതു ബുദ്ധിജീവിയും തത്ത്വചിന്തകനുമായി അറിയപ്പെടുന്ന വെസ്റ്റ് യേൽ, പ്രിൻസ്റ്റൺ, ഹാർവാർഡ് സർവകലാശാലകളിൽ പഠിപ്പിച്ചു, നിലവിൽ യൂണിയൻ തിയോളജിക്കൽ സെമിനാരിയിൽ തത്ത്വശാസ്ത്ര പ്രൊഫസറാണ്. മുൻ പ്രസിഡൻ്റ് ബരാക് ഒബാമയുടെ നിശിത വിമർശകനായിരുന്നു അദ്ദേഹം. 71 കാരനായ അദ്ദേഹത്തെ അനുയായികൾ സ്നേഹപൂർവ്വം ബ്രദർ വെസ്റ്റ് എന്നാണ് വിളിക്കുന്നത്.
സെനറ്റർ ബെർണി സാൻഡേഴ്സിൻ്റെ മുൻ കാമ്പയിൻ സ്റ്റാഫ് അംഗം നയിക്കുന്ന മൂന്നാം കക്ഷിയായ പീപ്പിൾസ് പാർട്ടിയുടെ നോമിനിയായി താൻ മത്സരിക്കുമെന്ന് വെസ്റ്റ് പറഞ്ഞിരുന്നു. തുടർന്ന് ഗ്രീൻ പാർട്ടിയുടെ നോമിനേഷൻ തേടുമെന്ന് അദ്ദേഹം പറഞ്ഞെങ്കിലും സ്വതന്ത്രനായി മത്സരിച്ചു. സാമ്പത്തികമായി പിന്നാക്കമുള്ള റസ്റ്റ് ബെൽറ്റിൻ്റെ ഭാഗമായി കണക്കാക്കപ്പെടുന്ന ഇല്ലിനോയ്, ഇന്ത്യാന, മിഷിഗൺ, മിസോറി, ന്യൂയോർക്ക്, ഒഹിയോ, പെൻസിൽവാനിയ, വെസ്റ്റ് വിർജീനിയ, വിസ്കോൺസിൻ തുടങ്ങിയ സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ചാണ് ‘ദി കോർണൽ വെസ്റ്റ് ഫോർ പ്രസിഡൻറ്’ പ്രചാരണം. സെനറ്റർ ബെർണി സാൻഡേഴ്സിൻ്റെ മുൻ കാമ്പയിൻ സ്റ്റാഫ് അംഗം നയിക്കുന്ന മൂന്നാം കക്ഷിയായ പീപ്പിൾസ് പാർട്ടിയുടെ നോമിനിയായി താൻ മത്സരിക്കുമെന്ന് വെസ്റ്റ് പറഞ്ഞിരുന്നു. തുടർന്ന് ഗ്രീൻ പാർട്ടിയുടെ നോമിനേഷൻ തേടുമെന്ന് അദ്ദേഹം പറഞ്ഞെങ്കിലും സ്വതന്ത്രനായി മത്സരിച്ചു. റസ്റ്റ് ബെൽറ്റിൻ്റെ ഭാഗമായി കണക്കാക്കപ്പെടുന്ന ഇല്ലിനോയിസ്, ഇന്ത്യാന, മിഷിഗൺ, മിസോറി, ന്യൂയോർക്ക്, ഒഹിയോ, പെൻസിൽവാനിയ, വെസ്റ്റ് വിർജീനിയ, വിസ്കോൺസിൻ തുടങ്ങിയ സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ചാണ് ‘ദി കോർണൽ വെസ്റ്റ് ഫോർ പ്രസിഡൻറ്’ പ്രചാരണം.
ജിൽ സ്റ്റെയിൻ (ഗ്രീൻ പാർട്ടി)
2012-ലും 2016-ലും തിരഞ്ഞെടുപ്പിൽ മൽസരിച്ചിട്ടുള്ള ജിൽ മൂന്നാം അങ്കത്തിന് ഗ്രീൻ പാർട്ടി ടിക്കറ്റിൽ ഇറങ്ങുകയാണ്. ഡോക്ടറും മനുഷ്യാവകാശ പ്രവർത്തകയുമാണ്.
തൊഴിൽ, ആരോഗ്യ സംരക്ഷണം, പാർപ്പിടം, ഭക്ഷണം, വിദ്യാഭ്യാസം എന്നിവയ്ക്കുള്ള അവകാശം ഉറപ്പാക്കുന്ന “ഇക്കണോമിക് ബിൽ ഓഫ് റൈറ്റാസ്’ ആണ് ജില്ലിൻ്റെ പ്രധാന പ്രചാരണ ആയുധം. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനും ഗർഭഛിദ്ര അവകാശം, ട്രാൻസ്‌ജെൻഡർ അവകാശങ്ങൾ തുടങ്ങിയ സംരക്ഷിക്കുന്നതിനെ ഇവർ ശക്തമായി അനുകൂലിക്കുന്നു.
ചേസ് ഒലിവർ (ലിബർട്ടേറിയൻ പാർട്ടി)
ലിബർട്ടേറിയൻ പാർട്ടിയിലെ ഇടതുപക്ഷ ചായ്‌വുള്ള അംഗമാണ് ചേസ് ഒലിവർ. പൗരസ്വാതന്ത്ര്യം, ലെയിസ്ഫെയർ ക്യാപിറ്റലിസം, ഗവൺമെൻ്റിൻ്റെ വലിപ്പവും വ്യാപ്തിയും പരിമിതപ്പെടുത്തി ഇടപെടൽ കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്ന നിലപാട് സ്വീകരിക്കുന്ന ഗ്രൂപ്പിന്റെ വക്താവാണ്. അദ്ദേഹം ഒരു ഡെമോക്രാറ്റായിരുന്നു. ഇറാഖ് യുദ്ധത്തെ ശക്തമായി എതിർത്തുകൊണ്ടാണ് ഒലിവർ രാഷ്ട്രീയമായി സജീവമായിത്തീർന്നത്, സ്വവർഗ്ഗാനുരാഗിയെന്ന് സ്വയം വിശേഷിപ്പിക്കുന്നു. ഗാസയിലെ ഇസ്രായേലിൻ്റെ നടപടികളെ അദ്ദേഹം ശക്തമായി എതിർക്കുകയും ഇസ്രയേലിനു സഹായം നൽകുന്നത് നിർത്തലാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. മുമ്പ് 2022 ൽ ജോർജിയയിൽ സെനറ്റിലേക്ക് മത്സരിച്ച അദ്ദേഹത്തിന് ഏകദേശം 2 ശതമാനം വോട്ടു ലഭിച്ചിരുന്നു.
ക്ലോഡിയ ഡി ലാ ക്രൂസ് (പാർട്ടി ഫോർ സോഷ്യലിസം ആൻഡ് ലിബറേഷൻ)
സോഷ്യലിസ്റ്റായ ക്ലോഡിയ ഡി ലാ ക്രൂസ പാർട്ടി ഫോർ സോഷ്യലിസം ആൻഡ് ലിബറേഷൻ്റെ ടിക്കറ്റിൽ മത്സരിക്കുന്നു. മികച്ച സംഘാടകയാണ്. യുണൈറ്റഡ് ചർച്ച് ഓഫ് ക്രൈസ്റ്റിലെ ഒരു പാസ്റ്ററായ അവർ ന്യൂയോർക്കിലെ പീപ്പിൾസ് ഫോറത്തിൻ്റെ സഹസ്ഥാപക കൂടിയാണ്. തൊഴിലാളി വർഗത്തിനും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിനും വേണ്ടിയുള്ള ഒരു പ്രസ്ഥാനമാണ് അത്.
കടുത്ത മൽസരം നടക്കുന്ന സംസ്ഥാനങ്ങളിലെ വോട്ടുകളെ ചിതറിക്കാൻ ശക്തിയുള്ളവരാണ് ഇത്തരം സ്ഥാനാർഥികൾ. അതുകൊണ്ടുതന്നെ ഇവരെ ആരും നിസ്സാരരായി കാണുന്നില്ല. 2016 ലെ തിരഞ്ഞെടുപ്പിൽ, രണ്ട് സ്ഥാനാർത്ഥികൾ ഗണ്യമായ ശ്രദ്ധ നേടിയിരുന്നു: ലിബർട്ടേറിയൻ പാർട്ടി നോമിനിയും മുൻ ന്യൂ മെക്സിക്കോ ഗവർണറമായ ഗാരി ജോൺസണും ഗ്രീൻ പാർട്ടിയുടെ ജിൽ സ്റ്റെയ്നും. ജോൺസൺ 3.3 ശതമാനം പോപ്പുലർ വോട്ടുകൾ നേടിയപ്പോൾ സ്റ്റെയ്ന് ഏകദേശം 1.4 ദശലക്ഷം വോട്ടുകൾ നേടി . നിർണായക സംസ്ഥാനങ്ങളിൽ തങ്ങളുടെ സ്ഥാനാർത്ഥി ഹിലാരി ക്ലിൻ്റൺ പരാജയപ്പെടാൻ ഇതൊരു കാരണമായി ഡെമോക്രാറ്റുകൾ വിലയിരുത്തുന്നു.
1992-ൽ റിപ്പബ്ലിക്കൻ പ്രസിഡൻ്റ് ജോർജ്ജ് എച്ച്‌ഡബ്ല്യു ബുഷിനും അദ്ദേഹത്തിൻ്റെ ഡെമോക്രാറ്റിക് ചലഞ്ചർ ബിൽ ക്ലിൻ്റനുമെതിരെ മത്സരിച്ച ടെക്‌സാസിൽ നിന്നുള്ള ശതകോടീശ്വരനായ ബിസിനസുകാരൻ റോസ് പെറോട്ടിന് 18.9 ശതമാനം വോട്ട് നേടാൻ കഴിഞ്ഞിരുന്നു. 1912-ൽ പ്രോഗ്രസീവ് പാർട്ടിയുടെ നോമിനിയായി തിയോഡോർ റൂസ്‌വെൽറ്റ് 27.4 ശതമാനം നേടിയിരുന്നു.
2020 ലെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഒരു മൂന്നാം കക്ഷി സ്ഥാനാർത്ഥിയായ ലിബർട്ടേറിയൻ പാർട്ടിയുടെ ജോ ജോർഗൻസൻ 1.18 ശതമാനം നേടിയിരുന്നു.
Who are the Other Candidates than Kamala and Trump in US Election