കുടിയേറ്റ കുടുംബങ്ങള്‍ക്ക് സ്‌കൂളില്‍ അഭയം നല്‍കിയതിനെത്തുടര്‍ന്ന് വ്യാപക പ്രതിഷേധം, ഒടുവില്‍ എല്ലാവരേയും ഒഴിപ്പിച്ചു

ന്യൂയോര്‍ക്ക്: കനത്ത മഴയും കാറ്റും കാരണം ന്യൂയോര്‍ക്ക് സിറ്റി അധികൃതര്‍ 500 കുടിയേറ്റ കുടുംബങ്ങള്‍ക്ക് ബ്രൂക്ലിന്‍ ഹൈസ്‌കൂളില്‍ അഭയം നല്‍കി. രണ്ടായിരത്തോളും വരുന്ന ഇവര്‍ക്ക് സ്‌കൂളില്‍ അഭയം നല്‍കിയതിനെത്തുടര്‍ന്ന് സ്‌കൂളിലെ കുട്ടികളുടെ രക്ഷിതാക്കളും പ്രദേശവാസികളും പ്രതിഷേധവുമായി എത്തുകയായിരുന്നു. ഒടുവില്‍ പുലര്‍ച്ചെ 2 മണിയോടെ അവര്‍ നേരത്തെ കഴിഞ്ഞിരുന്ന ടെന്റിലേക്ക് തന്നെ മടങ്ങാന്‍
ന്യൂയോര്‍ക്ക് മേയര്‍ മേയര്‍ എറിക് ആഡംസ് ആവശ്യപ്പെട്ടു. മേയറാണ് ഇവരെയെല്ലാം സ്‌കൂളിലേക്ക് എത്തിച്ചത്. പക്ഷേ പ്രതിഷേധം ഉയര്‍ന്നതോടെ മേയര്‍ക്ക് മറ്റു വഴികളില്ലായിരുന്നു.

പ്രാദേശികമായി തിരഞ്ഞെടുക്കപ്പെട്ട നേതാക്കളും വലതുപക്ഷ ചായ്വുള്ള മാധ്യമ പ്രവര്‍ത്തകരും ശതകോടീശ്വരനായ എലോണ്‍ മസ്‌ക്കും പോലും അഭയാര്‍ത്ഥികള്‍ക്ക് അനുകൂലമായ സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ചു. ”ഹോട്ടല്‍ മുറികള്‍ തീര്‍ന്നാല്‍ ഇതാണ് സംഭവിക്കുന്നത്. താമസിയാതെ ഒഴിയാന്‍ സ്‌കൂളുകള്‍ ഇല്ലാതാകും. അപ്പോള്‍ അവര്‍ നിങ്ങളുടെ വീടുകളിലേക്ക് വരും,’എന്നാണ് ഇതേപ്പറ്റി മസ്‌ക് ട്വീറ്റ് ചെയ്തത്.

സമീപ മാസങ്ങളില്‍ പതിനായിരക്കണക്കിന് കുടിയേറ്റക്കാര്‍ തെക്കന്‍ അതിര്‍ത്തി കടക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയിലാണ് പുതിയ സംഭവ വികാസങ്ങള്‍.