
പാലക്കാട് : പാലക്കാട് അഞ്ചുവയസുകാരന് നേരെ കാട്ടുപന്നിയുടെ ആക്രമണം. മണ്ണാര്‍ക്കാട് സ്വദേശിയായ കുട്ടിക്കാണ് രാവിലെ സ്‌കൂളില്‍ പോകുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.
മണ്ണാര്‍ക്കാട് വിയയ്ക്കുറുശ്ശി പച്ചക്കാട് ചേലേങ്കര കൂനല്‍ വീട്ടില്‍ ഉണ്ണികൃഷ്ണന്റെയും സജിതയുടെയും മകന്‍ ആദിത്യനെയാണ് കാട്ടുപന്നി ആക്രമിച്ചത്. വിയ്യക്കുറുശ്ശി എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ആദിത്യന്‍ സ്‌കൂളിലേക്ക് പോകുന്നതിനിടെ രാവിലെയോടെയാണ് സംഭവമുണ്ടായത്. കുട്ടിയുടെ സഹോദരനും ബന്ധുവും ഒപ്പമുണ്ടായിരുന്നു.
റോഡരുകില്‍ നിന്ന കാട്ടുപന്നി പാഞ്ഞെത്തി കുട്ടിയെ ഇടിച്ചിടുകയായിരുന്നു. കുട്ടിയുടെ കൈക്കും നെറ്റിക്കും പരിക്കുണ്ട്. പരിക്ക് സാരമുള്ളതല്ല. കുട്ടിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയിട്ടുണ്ട്.
wild animal attack in Palakkad