ചിന്നക്കനാലില്‍ ചക്കക്കൊമ്പന്റെ വിളയാട്ടം ; വീട് തകര്‍ത്തു

മൂന്നാര്‍ : ചിന്നക്കനാലില്‍ വീണ്ടും ജനവാസമേഖലയില്‍ കാട്ടാനയിറങ്ങി. 301 കോളനിയെ ഭീതിയിലാഴ്ത്തി എത്തിയ കാട്ടാന വീടും വീട്ടുസാധനങ്ങളും നശിപ്പിച്ചു. കുറച്ചുനാള്‍ മുമ്പ് ആനയിറങ്കല്‍ ഡാമില്‍ മുങ്ങി മരിച്ച ഗോപി നാഗന്‍ എന്ന ആളുടെ വീടാണ് തകര്‍ത്തത്. ആന ഇപ്പോഴും പ്രദേശത്തുതന്നെ നിലയുറപ്പിച്ചിരിക്കുകയാണ്.

ബുധനാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. ചക്കക്കൊമ്പനാണ് എത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു.

ചൊവ്വാഴ്ച പന്നിയാര്‍ എസ്റ്റേറ്റില്‍ ചക്കകൊമ്പന്‍ റേഷന്‍കട തകര്‍ത്തിരുന്നു. അരിക്കൊമ്പന്‍ നിരവധി തവണ തകര്‍ത്ത റേഷന്‍ കടയാണിത്. അരിക്കൊമ്പന്റെ ആക്രമണം തുടര്‍ന്നതോടെ ഫെന്‍സിങ് ഇട്ട് സുരക്ഷിതമാക്കിയ ഈ റേഷന്‍ കടയാണ്കഴിഞ്ഞ ദിവസം എത്തിയ ചക്കക്കൊമ്പന്‍ തകര്‍ത്തത്.

Wild elephant attack in Chinnakkanal

More Stories from this section

family-dental
witywide