കോഴിക്കോട്: പേരാമ്പ്രയില്‍ ഭീതിവിതച്ച് നഗരത്തിലിറങ്ങിയ കാട്ടാനയെ കാട്ടിലേക്ക് തുരത്തി. ഇന്ന് പുലര്‍ച്ചെയാണ് മോഴയാന എത്തിയത്. ടൗണിനോട് ചേര്‍ന്ന ഭാഗത്താണ് ആന ഇറങ്ങിയത്. പുലർച്ചെ 5 മണിയോടെ പ്രഭാതസവാരിക്ക് പോയവരാണ് ആനയെ കണ്ടത്.
ഏറെ നേരം പരിഭ്രാന്തി പരത്തി ജനവാസ മേഖലയില്‍ തുടർന്ന ആനയെ ഉച്ചകഴിഞ്ഞാണ് കാട്ടിലേക്ക് തുരത്താനായത്. വനംവകുപ്പും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തീവ്രശ്രമം മണിക്കൂറുകൾക്കൊടുവിൽ വിജയം കാണുകയായിരുന്നു. വയനാട്ടില്‍ നിന്ന് എലിഫന്റ് സ്ക്വാഡും എത്തിയിരുന്നു. പ്രദേശവാസികള്‍ പുറത്തിറങ്ങരുതെന്ന് നിർദ്ദേശിച്ച ശേഷമാണ് കാട്ടാനയെ കാട്ടിലേക്ക് തുരത്തിയത്.