മൂന്നാറില്‍ കോയമ്പത്തൂര്‍ സ്വദേശിയെ കാട്ടാന ചവിട്ടിക്കൊന്നു

മൂന്നാര്‍ : മൂന്നാര്‍ ഗുണ്ടുമലയ്ക്കു സമീപം തെന്മലയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് കോയമ്പത്തൂര്‍ സ്വദേശി പോള്‍രാജ് (73) കൊല്ലപ്പെട്ടു.

കഴിഞ്ഞ ദിവസം രാത്രി ഒന്‍പതരയോടെ തെന്മല ലോവറിലുള്ള ക്ഷേത്രത്തിനു സമീപമുള്ള ഒരു വീട്ടില്‍ വിവാഹത്തോടനുബന്ധിച്ചുള്ള സല്‍ക്കാരം നടക്കുന്നതിനിടെയാണു സംഭവം.

വിവാഹത്തില്‍ പങ്കെടുക്കാന്‍ ബന്ധുക്കള്‍ക്കൊപ്പം എത്തിയതാണു പാല്‍രാജ്. പന്തലില്‍ വലിയ ശബ്ദത്തില്‍ പാട്ടുവച്ചിരുന്നു. അതിനാല്‍ ഒറ്റയാന്‍ എത്തിയത് പലരുമറിഞ്ഞില്ല. പന്തലില്‍ നിന്ന് പുറത്തേക്കുപോയ പോള്‍രാജിനെ കാട്ടാന ആക്രമിക്കുകയായിരുന്നു.