ട്രംപ് യുഎസ് ഭരണഘടന മാറ്റി എഴുതുമോ? മൂന്നാം വട്ടവും പ്രസിഡൻ്റാകാൻ മോഹമുണ്ടെന്ന് ട്രംപ്

വാഷിങ്ടണ്‍: യു.എസിന്റെ 47-ാം പ്രസിഡന്റായി സമഗ്രാധിപത്യം നേടി വൈറ്റ് ഹൗസില്‍ മടങ്ങിയെത്തുകയാണ്‌ ഡൊണാള്‍ഡ് ട്രംപ്. സെനറ്റിൽ ഭൂരിപക്ഷം നേടിക്കഴിഞ്ഞു ട്രംപിൻ്റെ പാർട്ടി. കോണഗ്രസിലും ഏതാണ്ട് ഭൂരിപക്ഷം ഉറപ്പിച്ചു കഴിഞ്ഞു. എല്ലാ പ്രധാനപ്പെട്ട സ്ഥാനങ്ങളിലും തൻ്റെ ഏറ്റവും വിശ്വസ്തരായ ആളുകളെയാണ് ട്രംപ് നിയമിച്ചുകൊണ്ടിരിക്കുന്നത്. യുഎസ് സുപ്രീംകോടതിയിലാകട്ടെ റിപ്പബ്ളിക്കൻ ആധിപത്യമാണ് താനും. ഇത്രയും ശക്തനായ ട്രംപിന് എതിരാളികളേ ഇല്ല. യുഎസിൻ്റെ ഭരണഘടനയിൽ മാറ്റം വരുത്താൻ ട്രംപിന് ഇനി വലിയ പ്രയാസമൊന്നുമില്ല.

വിവാദ പ്രസ്താവനകള്‍ നടത്തുന്നതിനോട് കടുത്ത അഭിനിവേശം വെച്ചുപുലര്‍ത്തുന്ന ട്രംപ് ഇക്കുറിയും പതിവ് തെറ്റിച്ചിട്ടില്ല. റിപ്ലബിക്കന്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടയിലായിരുന്നു ട്രംപ് മൂന്നാം അങ്കത്തിനൊരുങ്ങുന്ന ചില സൂചനകള്‍ നല്‍കിയത്‌. പ്രസിഡന്റ് സ്ഥാനത്ത് മൂന്ന് ടേം താന്‍ ആലോചിക്കുന്നുണ്ട്. നിങ്ങള്‍ക്ക് താത്പര്യമില്ലെങ്കില്‍ ആ പദ്ധതി താന്‍ ഉപേക്ഷിക്കുമെന്നും ട്രംപ് പറഞ്ഞു.

2016-ല്‍ ആദ്യമായി യു.എസ്. പ്രസിഡന്റ് സ്ഥാനത്തേക്കെത്തിയ ട്രംപ് 2024-ലെ ആധികാരിക വിജയത്തോടെ രണ്ടാം തവണയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്. യു.എസ്. ഭരണഘടന പ്രകാരം ഒരു വ്യക്തിക്ക് രണ്ടു തവണയില്‍ കൂടുതല്‍ പ്രസിഡൻ്റായി മത്സരിക്കാന്‍ കഴിയില്ല. ആ സാഹചര്യത്തില്‍ യു.എസ് ഭരണഘടന പൊളിച്ചെഴുതാനുള്ള പുറപ്പാടിലാണ് ട്രംപ് എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ നിഗമനം.

1951-ല്‍ ഫ്രാങ്ക്‌ലിന്‍ ഡി റൂസ്വെല്‍റ്റ് യുഎസ് പ്രസിഡന്റായി നാല് ടേം പൂര്‍ത്തിയാക്കിയതിന് ശേഷം നടന്ന ഭരണഘടനയുടെ 22-ാം ഭേദഗതിക്ക് ശേഷമാണ് ഈ നിയമം പ്രാബല്യത്തില്‍ വന്നത്. എന്തായാലും ഈ പ്രസിഡൻ്ഷ്യൽ ടേം പൂർത്തിയാകുമ്പോൾ ട്രംപിന് 82 വയസാകും.

will trump change US Constitution

More Stories from this section

family-dental
witywide