വിസ്കോൺസിനിലെ സ്വകാര്യ ക്രിസ്ത്യൻ സ്കൂളിലെ വിദ്യാർഥിനി 2 പേരെ വെടിവച്ചു കൊന്ന് സ്വയം ജീവനൊടുക്കി, കൊല്ലപ്പെട്ടത് അധ്യാപികയും സഹപാഠിയും

വിസ്കോൺസിനിലെ മാഡിസണിലെ ഒരു സ്വകാര്യ ക്രിസ്ത്യൻ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ തിങ്കളാഴ്ച രണ്ടുപേർ കൊല്ലപ്പെടുകയും മറ്റുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്തു. 17 വയസ്സുള്ള വിദ്യാർഥിനിയാണ് പ്രതി. ക്രിസ്മസ് അവധിക്ക് ദിവസങ്ങൾക്ക് മുമ്പ്തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. വെടിയുതിർത്ത വിദ്യാർത്ഥിനിയും മരിച്ചതായി പൊലീസ് പറഞ്ഞു. 6 വിദ്യാർഥികർക്ക് പരുക്കുണ്ട്. 2 പേരുടെ നില ഗുരുതരമാണ്

തിങ്കളാഴ്ച പുലർച്ചെ അബൻഡൻ്റ് ലൈഫ് ക്രിസ്ത്യൻ സ്‌കൂളിലാണ് വെടിവെപ്പുണ്ടായത്. കൗമാരക്കാരിയായ വിദ്യാർത്ഥിനി വെടിയുതിർക്കുകയായിരുന്നു, മറ്റൊരു വിദ്യാർത്ഥിയും ഒരു അദ്ധ്യാപികയും കൊല്ലപ്പെട്ടു. വെടിവെച്ചയാൾ ആത്മഹത്യ ചെയ്തിരിക്കാമെന്നും പൊലീസ് മേധാവി ഷോൺ ബാൺസ് പറഞ്ഞു.

വെടിവച്ചയാൾ 9 എംഎം പിസ്റ്റൾ ഉപയോഗിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു. വെടിവെപ്പിൻ്റെ കാരണം പൊലീസ് തിരിച്ചറിഞ്ഞിട്ടില്ലെന്നും പ്രതിയുടെ കുടുംബം അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രാദേശിക സമയം 11 മണിടോയെയാണ് പൊലീസിന് വിവരം ലഭിച്ചത്. സ്‌കൂളിൽ എത്തിയപ്പോൾ പ്രതിയടക്കമുള്ളവരെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലപ്പെട്ടവരിൽ ആരുടെയും പേര് പോലീസ് വെളിപ്പെടുത്തിയിട്ടില്ല, അക്രമിയായ വിദ്യാർത്ഥിനിയെക്കുറിച്ച് വിവരങ്ങളൊന്നും നൽകിയിട്ടില്ല. അക്രമത്തിലേക്ക് നയിച്ചതിൻ്റെ കാരണം പൊലീസ് അന്വേഷിച്ചുവരികയാണ്. ഇത്തരം വിവരങ്ങൾ പുറത്തുവിടുന്നത് അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ പൊലീസ് ഒരു വിവരവും പുറത്തുവിടുന്നില്ല.

അബൻഡൻ്റ് ലൈഫ് ക്രിസ്ത്യൻ സ്കൂളിൽ കിൻ്റർഗാർട്ടൻ മുതൽ ഹൈസ്കൂൾ വരെയുള്ള 400 ഓളം വിദ്യാർത്ഥികൾ ഉണ്ട്.

സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സംഭവത്തിൽ ഉൾപ്പെട്ട എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നതായും വിസ്കോൺസിൻ ഗവർണർ ടോണി എവേഴ്സ് പറഞ്ഞു. എല്ലാ സർക്കാർ ഓഫിസുകളിലേയും പതാകകൾ പകുതി താഴ്ത്തിക്കെട്ടാനും അദ്ദേഹം ഉത്തരവിട്ടു.

വെടിവയ്പ്പ് ഞെട്ടിപ്പിക്കുന്നതും മനസ്സാക്ഷിക്ക് നിരക്കാത്തതുമാണെന്ന് പ്രസിഡൻ്റ് ജോ ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു.

“നമ്മുടെ രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികൾ വായിക്കാനും എഴുതാനുമാണ് പഠിക്കേണ്ടത്. അല്ലാതെ തോക്ക് ഉപയോഗിക്കാനാല്ല,” തോക്ക് ഉപയോഗിച്ചുള്ള കൂടുതൽ അക്രമം തടയാൻ കഴിയുന്നവിധത്തിലുള്ള നിയമനിർമ്മാണത്തിനായി ഉടനടി പ്രവർത്തിക്കാൻ കോൺഗ്രസിനോട് ബൈഡൻ ആഹ്വാനം ചെയ്തു

യുഎസിൽ വെടിവയ്പ്പുകൾ സാധാരണമാണ്, സ്കൂളുകളും ഒരു അപവാദമല്ല.

K-12 വയലൻസ് പ്രോജക്റ്റിൻ്റെ കണക്ക് അനുസരിച്ച്, 2024-ൽ യുഎസിലെ സ്കൂളുകളിൽ 300-ലധികം സ് വെടിവയ്പ് കേസുകളുണ്ട്. തോക്ക് ചൂണ്ടുകയോ, വെടിവയ്ക്കുകയോ , ചെയ്യുന്ന സംഭവങ്ങൾ ഉൾപ്പെടെയാണിത്.

എജ്യുക്കേഷൻ വീക്കിൻ്റെ കണക്ക് പ്രകാരം, ഈ വർഷം യുഎസിൽ ഉടനീളം 38 സ്‌കൂൾ വെടിവയ്പുകൾ നടന്നു. ഇതിൽ 16 പേർ കൊല്ലപ്പെട്ടു. 53 പേർക്ക് ഗുരുതരപരുക്കേറ്റിട്ടുണ്ട്.

More Stories from this section

family-dental
witywide