വിസ്‌കോന്‍സിനിലെ സ്‌കൂളിലെ വെടിവയ്പ്: അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്, 15 വയസുകാരി പ്രതിയുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുത്തു

വാഷിങ്ടന്‍ : വിസ്‌കോന്‍സിനിലെ മാഡിസനില്‍ സ്‌കൂളില്‍ രണ്ടുപേരെ വെടിവെച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. അബന്‍ഡന്റ് ലൈഫ് ക്രിസ്റ്റ്യന്‍ സ്‌കൂളിലെ 15 വയസുകാരിയായ വിദ്യാര്‍ത്ഥി നതാലി റപ്നോയാണ് രണ്ടുപേരുടെ മരണത്തിനിടയാക്കിയ വെടിവയ്പ്പു നടത്തിയത്. തുടര്‍ന്ന് കുട്ടിയെയും മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. വെടിവയ്പില്‍ ഒരു അധ്യാപികയും വിദ്യാര്‍ഥിയുമാണ് മരിച്ചത്. പരുക്കേറ്റ 6 പേരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.

പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മൊഴി പൊലീസ് ശേഖരിച്ചു. വെടിവയ്പിനു പിന്നിലെ കാരണം കണ്ടെത്താനാകാത്തതിനാലാണ് പൊലീസ് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുത്തത്.

സമാന്ത എന്ന പേരിലും നതാലി അറിയപ്പെട്ടിരുന്നുവെന്നും മാഡിസന്‍ സ്വദേശിയാണെന്നും പൊലീസ് സ്ഥിരീകരിച്ചു. നതാലിയുടെ സമൂഹമാധ്യമ പോസ്റ്റുകള്‍, മൊബൈല്‍ ഫോണ്‍, കംപ്യൂട്ടര്‍ എന്നിവ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

More Stories from this section

family-dental
witywide