ടോർച്ച് ലൈറ്റിൽ പ്രസവ ശസ്ത്രക്രിയ; യുവതിക്കും കുഞ്ഞിനും ദാരുണാന്ത്യം

മുംബൈ: മുംബൈയിലെ സർക്കാർ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ വിവാദം. വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് ഡോക്ടർമാർ സെൽഫോൺ ടോർച്ച് ഉപയോഗിച്ച് സിസേറിയൻ നടത്തിയതിനാലാണ് മരണം സംഭവിച്ചതെന്ന് കുടുംബം ആരോപിച്ചു. ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ ആശുപത്രിയിലാണ് സംഭവം നടന്നത്.

ഭിന്നശേഷിക്കാരിയായ 26കാരി സഹിദൂനും നവജാത ശിശുവുമാണ് മരിച്ചത്. ശസ്ത്രക്രിയക്കിടെ ഓപ്പറേഷൻ തിയറ്ററിൽ വൈദ്യുതി നിലച്ചെന്നും മൂന്ന് മണിക്കൂറോളം ജനറേറ്റർ പ്രവർത്തിപ്പിച്ചില്ലെന്നും കുടുംബം ആരോപിച്ചു. മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിലാണ് ശസ്ത്രക്രിയ നടത്തിത്. ആരോപണത്തിന് പിന്നാലെ അന്വേഷണത്തിന് ഉത്തരവിട്ടു. സെൽഫോൺ ടോർച്ചിൻ്റെ സഹായത്തോടെ അതേ ഓപ്പറേഷൻ തിയറ്ററിൽ മറ്റൊരു പ്രസവം നടക്കുന്നതിൻ്റെ ഫോട്ടോകളും വീഡിയോകളും കുടുംബം പുറത്തുവിട്ടു.

woman and infant dies after surgery using phone torch

More Stories from this section

family-dental
witywide