
ജറൂസലം: വടക്കൻ ഗാസയിൽ ഇസ്രായേലിന്‍റെ ആക്രമണത്തിൽ വനിതാ ബന്ദി കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. ബന്ദികളിൽ ചിലരുടെ അവസ്ഥ എന്തെന്ന് അറിയാൻ കഴിയാത്ത സാഹചര്യമാണെന്നും ബന്ദിയുടെ മരണത്തിൽ പൂർണ ഉത്തരവാദിത്തം ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനാണെന്നും ഹമാസ് വക്താവ് ആരോപിച്ചു.
കൊല്ലപ്പെട്ട വനിതാ ബന്ദിയുടെ ബന്ധുക്കളുമായി ആശയവിനിമയം നടത്തിയതായി ഇസ്രായേൽ സൈനിക വക്താവ് പ്രതികരിച്ചു.
സുരക്ഷാ മന്ത്രിസഭയുടെ യോഗ തീരുമാനങ്ങൾ ഉൾപ്പെടെ സുപ്രധാന വിവരങ്ങൾ ചിലർ ചോർത്തിയെന്ന് ആരോപിച്ച് നെതന്യാഹു രംഗത്തുവന്നു. തന്നെ താറടിക്കാൻ നടന്ന ശ്രമങ്ങൾ ഇസ്രായേലിന്‍റെ സുരക്ഷക്കാണ് ഭീഷണിയായതെന്നും നെതന്യാഹു പറയുന്നു.
woman hostes killed by israel, alleges hamas














