തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തി, 24 കാരിക്ക് 11 വര്‍ഷം തടവ് ശിക്ഷ വിധിച്ച് യുഎസ് കോടതി

വാഷിങ്ടണ്‍: കൗമാരപ്രായത്തിൽ തന്നെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച 34 കാരനെ വെടിവെച്ച് കൊലപ്പെടുത്തിയ 24 കാരിക്ക് 11 വർഷത്തെ ജയിൽ ശിക്ഷ വിധിച്ച് യുഎസ് കോടതി. ക്രിസ്റ്റൽ കിസർ എന്ന യുവതിക്കാണ് കോടതി ശിക്ഷ വിധിച്ചതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. വിചാരണ പൂർത്തിയാകാൻ അഞ്ച് വർഷമെടുത്തതാണ് ശിക്ഷ 11 വർഷമായി കുറയാൻ കാരണമെന്ന് നോഷ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി മൈക്കൽ ഗ്രേവ്‌ലി ഔട്ട്‌ലെറ്റിനോട് പറഞ്ഞു.

2018-ൽ 17 വയസ്സുള്ളപ്പോഴാണ് കിസർ 34 കാരനായ റാൻഡൽ വോളാറിനെ വിസ്കോൺസിനിലെ കെനോഷയിലെ വീട്ടിൽ വെടിവച്ച് കൊലപ്പെടുത്തിയത്. തുടർന്ന് ഇയാളുടെ വീട് കത്തിക്കുകയും ഇയാളുടെ ബിഎംഡബ്ല്യു കാര്‍ മോഷ്ടിക്കുകയും ചെയ്തു. 2018-ൽ തോക്കുമായി വോളാറിൻ്റെ വീട്ടിലേക്ക് പോയതായും കാമുകൻ തനിക്ക് സംരക്ഷണം നൽകിയെന്നും കിസര്‍ പറഞ്ഞിരുന്നു.

വോളാർ തനിക്ക് മയക്കുമരുന്ന് നൽകിയെന്നും ഇരുവരും സിനിമ കാണാൻ തുടങ്ങിയപ്പോള്‍ അയാള്‍ തന്നെ സ്പര്‍ശിക്കാന്‍ ശ്രമിച്ചെന്നും ലൈംഗിക ബന്ധത്തിന് വിസ്സമ്മതിച്ചപ്പോള്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്നും കിസര്‍ പറഞ്ഞു. തുടര്‍ന്നാണ് വെടിവെച്ച് കൊലപ്പെടുത്തി രക്ഷപ്പെട്ടത്.

Us woman sentenced 11 year for killing rapist

More Stories from this section

family-dental
witywide