യുവ നടിയെ യൂട്യൂബ് ചാനലിലൂടെ അധിക്ഷേപിച്ചു; വ്‌ളോഗര്‍ സൂരജ് പാലാക്കാരനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കൊച്ചി: യുവ നടിയെ യൂട്യൂബ് ചാനലിലൂടെ അധിക്ഷേപിച്ചെന്ന പരാതിയെത്തുടര്‍ന്ന് വ്‌ളോഗര്‍ സൂരജ് പാലാക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാലാരിവട്ടം പൊലീസാണ് സൂരജിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

ഇടുക്കി സ്വദേശിയായ നടി റോഷ്‌ന ആന്‍ റോയിയാണ് പരാതിക്കാരി. യുവനടിയുടെ പരാതിയില്‍ നടപടിയെടുത്ത് എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് പകരം തന്റെ പേര് പറയണമെന്ന് സൂരജിന്റെ അറസ്റ്റിനു പിന്നാലെ നടി പ്രതികരിച്ചിരുന്നു.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സമാനമായ മറ്റൊരു കേസില്‍ സൂരജ് പാലാക്കാരനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിനും ജാതീയമായി അധിക്ഷേപിച്ചതിനുമാണ് ഇയാള്‍ക്കെതിരെ 2022ല്‍ പൊലീസ് കേസെടുത്തത്. എസ് സി എസ് ടി അതിക്രമം തടയല്‍ നിയമത്തിലെ വകുപ്പുകളും പൊലീസ് ചുമത്തിയിരുന്നു. എറണാകുളം എ.സി.പിയാണ് അന്ന് ഇയാളെ അറസ്റ്റ് ചെയ്തത്.