‘മേയറുണ്ട് സൂക്ഷിക്കുക’ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ പോസ്റ്ററൊട്ടിച്ച് യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ഡ്രൈവറുമായി കൊമ്പുകോര്‍ത്ത തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരെ പ്രതിഷേധം കടുപ്പിച്ച് യൂത്ത് കോണ്‍ഗ്രസ്. കെ.എസ്.ആര്‍.ടി.സി ബസുകളില്‍ മേയര്‍ക്കെതിരായ പോസ്റ്റര്‍ ഒട്ടിച്ചാണ് പ്രതിഷേധം. മേയറുണ്ട് ഓവര്‍ ടേക്കിങ് സൂക്ഷിക്കുക എന്ന പോസ്റ്ററാണ് ബസ്സിന് മുന്നില്‍ പതിക്കുന്നത്.

കെ എസ് ആര്‍ ടി സി ഡ്രൈവറും മേയര്‍ ആര്യാ രാജേന്ദ്രനും തമ്മിലുള്ള തര്‍ക്കം തുടരുന്നതിനിടെ നഗരസഭയ്ക്ക് മുന്നില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഗരസഭയ്ക്ക് മുന്നിലൂടെ പോയ കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍ മേയര്‍ക്കെതിരായ പോസ്റ്ററുകള്‍ പതിച്ചാണ് പ്രതിഷേധിക്കുന്നത്. പോസ്റ്റര്‍ പ്രതിഷേധത്തിനൊപ്പം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വക ഡ്രൈവര്‍മാര്‍ക്ക് ഉപദേശവും നല്‍കുന്നുണ്ട്.

കഴിഞ്ഞ ദിവസം പാളയം സാഫല്യം കോംപ്ലക്സിന് മുന്നില്‍ കാര്‍ കുറുകെയിട്ടാണ് മേയറും ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞത്. പിന്നാലെ മേയറും ഡ്രൈവറും തമ്മില്‍ വാക്കേറ്റമുണ്ടായി. ബസ് തടഞ്ഞിട്ടില്ലെന്ന് മേയര്‍ ആര്യ പറയുന്നത് കള്ളമാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും പിന്നീട് പുറത്തുവന്നു. സീബ്രാലൈനിലാണ് കാര്‍ നിര്‍ത്തി മേയര്‍ ഗതാഗത തടസം സൃഷ്ടിച്ചത്. ഇതിനെതിരെ ഡ്രൈവര്‍ യദു പരാതി നല്‍കിയെങ്കിലും മേയര്‍ക്കെതിരെ ഇതുവരെ പരാതിയെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. മേയര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് തയ്യാറാകാത്ത സാഹചര്യത്തില്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാന്‍ ഒരുങ്ങുകയാണ് യദു.

More Stories from this section

dental-431-x-127
witywide