മുട്ട ശാപം തീരാതെ യുഎസ്; സാൽമൊണല്ല ബാക്ടീരിയ മുന്നറിയിപ്പ്, 1.7 മില്യൺ മുട്ടകൾ തിരികെ വിളിച്ച് ഓഗസ്റ്റ് എഗ്ഗ് കമ്പനി

വാഷിംഗ്ടണ്‍: സാൽമൊണല്ല ബാക്ടീരിയ സാധ്യതയെ തുടർന്ന് 1.7 ദശലക്ഷം ബ്രൗൺ കേജ്-ഫ്രീ, ഓർഗാനിക് ബ്രൗൺ മുട്ടകൾ തിരികെ വിളിച്ച് ഓഗസ്റ്റ് എഗ്ഗ് കമ്പനി. സാൽമൊണല്ല ഗുരുതരവും ചിലപ്പോൾ മാരകവുമായ അണുബാധകൾക്ക് കാരണമാകാമെന്നും, പ്രത്യേകിച്ച് കൊച്ചുകുട്ടികൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരിൽ ഇത് അപകടകരമാണെന്നും എഫ്ഡിഎ മുന്നറിയിപ്പ് നൽകുന്നു.

യുഎസിലെ ഒൻപത് പ്രധാന ഭക്ഷണ അലർജികളിൽ മുട്ട, പാൽ, മത്സ്യം, ഗോതമ്പ്, സോയാബീൻ, ക്രസ്റ്റേഷ്യൻ ഷെൽഫിഷ്, എള്ള്, മരണ്ടി, നിലക്കടല എന്നിവ ഉൾപ്പെടുന്നുവെന്ന് എഫ്ഡിഎ പറയുന്നു. ബാക്ടീരിയ അടങ്ങിയ ഈ മുട്ടകളിൽ ചിലത് സേവ് മാർട്ട്, ഫുഡ്മാക്സ്, ലക്കി, സ്മാർട്ട് & ഫൈനൽ, സേഫ്‌വേ, റാലിസ്, ഫുഡ് 4 ലെസ്, റാൽഫ്സ് തുടങ്ങിയ സ്റ്റോറുകളിൽ വിതരണം ചെയ്തതായി എഫ്ഡിഎ മുന്നറിയിപ്പിൽ പറയുന്നു.

2025 ഫെബ്രുവരി മൂന്ന് മുതൽ 2025 മെയ് 15 വരെ വിതരണം ചെയ്ത ഈ മുട്ടകളിൽ കാലിഫോർണിയയിലും നെവാഡയിലും 2025 മാർച്ച് 4, 2025 ജൂൺ 4 എന്നീ തീയതികൾ രേഖപ്പെടുത്തിയിരുന്നു. കൂടാതെ, മറ്റൊരു കൂട്ടം മുട്ടകൾ 2025 ഫെബ്രുവരി 3 മുതൽ 2025 മെയ് 6 വരെ ഒമ്പത് സംസ്ഥാനങ്ങളിലെ വാൾമാർട്ട് സ്റ്റോറുകളിൽ വിതരണം ചെയ്തിട്ടുണ്ട്. ഈ മുട്ടകളിൽ 2025 മാർച്ച് 4, 2025 ജൂൺ 19 എന്നീ വിൽപനാ തീയതികളാണ് രേഖപ്പെടുത്തിയിരുന്നത്.

More Stories from this section

family-dental
witywide