സംസ്ഥാനത്ത് കുട്ടികൾ പ്രതികളായി 1822 കേസുകൾ; അഞ്ച് വർഷത്തിനിടെ എൻഡിപിഎസ് കേസുകളിൽ വൻ വർധന

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എൻഡിപിഎസ് കേസുകളിൽ സംസ്ഥാനത്ത് ഉണ്ടായത് വൻ വർധന. പിടികൂടുന്നവയിൽ കൂടുതലും ഇപ്പോൾ മയക്കുമരുന്നുമായി ബന്ധപ്പെട്ടവയാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കുട്ടികൾ പ്രതികളായ 1822 കേസുകളാണ് എക്‌സൈസ് മാത്രം രജിസ്ട്രർ ചെയ്തത്. ഇതിൽ തന്നെ ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ ജില്ലകളിലേത് ഞെട്ടിക്കുന്ന കണക്കുകളാണ്.

പ്രതികളാകുന്നതിൽ എൺപത് ശതമാനവും യുവാക്കളും വിദ്യാർത്ഥികളുമാണ് എന്നാണ് കണക്ക്.ആലപ്പുഴയിൽ അഞ്ച് വർഷത്തിനിടെ 769 കേസുകളും, പത്തനംതിട്ട 679 കേസുകളും, കോട്ടയത്ത് 179 കേസുകളും, തൃശ്ശൂരിൽ 147 കേസുകളും കുട്ടികളെ പ്രതികളാക്കി രജിസ്ട്രർ ചെയ്തു. 80 ശതമാനം എൻഡിപിഎസ് കേസുകളിലും പ്രതികളാകുന്നത് 35 വയസിന് താഴെയുള്ളവരാണ്. 18 വയസിനും 35 വയസിനും ഇടയിലുള്ളവർ പ്രതികളായ 18709 എൻഡിപിഎസ് കേസുകളാണ് രജിസ്ട്രർ ചെയ്തത്. കൊല്ലത്ത് 2117 , കോട്ടയത്ത് 2500, തൃശ്ശൂരിൽ 2100 , കണ്ണൂരിൽ 2166 കേസുകളും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ യുവാക്കൾക്കെതിരെ രജിസ്റ്റർ ചെയ്തു.

More Stories from this section

family-dental
witywide