ട്രംപ് ഭരണകൂടത്തിന്‍റെ നിർദ്ദേശം പാടെ തള്ളി ബ്രൗൺ യൂണിവേഴ്‌സിറ്റി; ‘ഫണ്ടിംഗ് നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ അംഗീകരിക്കാനാകില്ല’

വാഷിംഗ്ടൺ: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക് സ്വാതന്ത്ര്യവും സ്ഥാപനപരമായ പരമാധികാരവും സംബന്ധിച്ച പോരാട്ടം തുടരുന്നതിനിടെ, ഒരു കൂട്ടം ആവശ്യങ്ങൾ അംഗീകരിക്കുന്നതിന് പകരമായി കൂടുതൽ ഫെഡറൽ ഫണ്ടിംഗ് വാഗ്ദാനം ചെയ്ത വൈറ്റ് ഹൗസിന്‍റെ നിർദ്ദേശം ബ്രൗൺ യൂണിവേഴ്‌സിറ്റി നിരസിച്ചു. സ്കൂൾ നയങ്ങളിൽ മാറ്റങ്ങൾ വരുത്തിയാൽ മുൻഗണനാടിസ്ഥാനത്തിൽ ഫണ്ടിംഗ് നൽകുന്നതിനുള്ള ട്രംപ് ഭരണകൂടത്തിന്റെ നിർദ്ദേശമാണ് ബ്രൗൺ യൂണിവേഴ്‌സിറ്റി ബുധനാഴ്ച തള്ളിക്കളഞ്ഞത്.

പ്രവേശന മാനദണ്ഡങ്ങളിൽ ലിംഗഭേദവും വംശീയതയും പരിഗണിക്കുന്നത് നിർത്തുക, അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ പ്രവേശനത്തിന് പരിധി നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിർദ്ദേശത്തിൽ ഉൾപ്പെട്ടിരുന്നത്. ഈ മാസം ആദ്യം ഒമ്പത് യൂണിവേഴ്സിറ്റികൾക്കാണ് ഈ കത്ത് അയച്ചിരുന്നത്. “രാജ്യത്തിന്റെ ഉന്നമനത്തിനായി ഉന്നത വിദ്യാഭ്യാസത്തെ സജീവമായി മെച്ചപ്പെടുത്തുക” എന്നതാണ് ഈ ഉടമ്പടിയുടെ ലക്ഷ്യമെന്ന് യൂണിവേഴ്‌സിറ്റികൾക്ക് അയച്ച കത്തിൽ പറയുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നയപരമായ മാറ്റങ്ങൾ വരുത്താൻ സമ്മർദ്ദം ചെലുത്തുന്ന ട്രംപ് ഭരണകൂടത്തിന്‍റെ ശ്രമങ്ങൾക്കെതിരെ അക്കാദമിക് സ്വാതന്ത്ര്യം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ബ്രൗൺ യൂണിവേഴ്‌സിറ്റി നിലപാട് എടുത്തത്.

More Stories from this section

family-dental
witywide