വായില്‍ അണുബാധ, ഉടമ ഉപേക്ഷിച്ച 20 അടി നീളമുള്ള വളര്‍ത്തുപെരുമ്പാമ്പ് അപ്പാര്‍ട്ട്‌മെന്റിലെ കുപ്പത്തൊട്ടിയില്‍- വിഡിയോ

ലോസ് ഏഞ്ചല്‍സ്: ലോസ് ഏഞ്ചല്‍സിലെ ഒരു മാലിന്യ കൂമ്പാരത്തില്‍ നിന്നും പിടികൂടിയത് 20 അടി നീളമുള്ള പെരുമ്പാമ്പിനെ. പാമ്പിനെ പിടികൂടിയ ദൃശ്യങ്ങള്‍ വൈറലായിട്ടുണ്ട്. ലോസ് ഏഞ്ചല്‍സ് നഗരത്തിലെ ദി പിയറോ അപ്പാര്‍ട്ട്മെന്റിന്റെ പാര്‍ക്കിംഗ് ഏരിയയ്ക്ക് സമീപമുള്ള വലിയൊരു മാലിന്യ സംഭരണ പെട്ടിയിലായിരുന്നു പെരുമ്പാമ്പ് കയറിക്കൂടിയത്.

പാമ്പിനെ കണ്ട ആളുകള്‍ ഭയക്കുകയും ഇതിനെ നീക്കം ചെയ്യാന്‍ പാമ്പുപിടുത്തക്കാരന്‍ ജോസഫ് ഹാര്‍ട്ടിനെ വിളിക്കുകയുമായിരുന്നുവെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഹാര്‍ട്ട് വളരെ കൂളായി പാമ്പിനെ പിടികൂടുന്നതും ആളുകള്‍ കൗതുകത്തോടെ അത് നോക്കിനില്‍ക്കുന്നതും വീഡിയോയില്‍ കാണാം. ചിലര്‍ പാമ്പിനെ തൊട്ടുനോക്കുകയും വീഡിയോ പകര്‍ത്തുകയും ചെയ്തു.

‘പാമ്പ് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് ഇറങ്ങാന്‍ ആഗ്രഹിച്ചില്ല. നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതുപോലെ അവള്‍ ഭയന്നുപോയി. അവിടെ ധാരാളം ആളുകള്‍ ഉണ്ടായിരുന്നു. അവള്‍ ഈ വിചിത്രമായ സാഹചര്യത്തിലായിരുന്നു. അവള്‍ സമ്മര്‍ദ്ദത്തിലായിരുന്നു,’ ഹാര്‍ട്ട് പറഞ്ഞു. ഹാര്‍ട്ട് തന്നെയാണ് വീഡിയോ തന്റെ പേജിലൂടെ പങ്കുവെച്ചത്. പാമ്പിന് വായില്‍ അണുബാധയുണ്ടെന്നും ഇതിനാല്‍ പാമ്പിനെ വളര്‍ത്തിയിരുന്ന ഉടമ ഉപേക്ഷിച്ചതാണെന്നും ഹാര്‍ട്ട് പറയുന്നു. രോഗാവസ്ഥയില്‍ മൃഗങ്ങളെ ഇത്തരത്തില്‍ ഉപേക്ഷിച്ചു പോകുന്നത് ക്രൂരതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

More Stories from this section

family-dental
witywide