യുഎസ് സൈന്യത്തിലെ ഫോർ സ്റ്റാർ ജനറൽമാരുടെയും അഡ്മിറൽമാരുടെയും എണ്ണം 20% കുറയ്ക്കുമെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്

യുഎസ് സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ തസ്തികകൾ വെട്ടിക്കുറക്കാൻ ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം.

സൈന്യത്തിലുള്ള ഫോർ സ്റ്റാർ ജനറൽമാരുടെയും അഡ്മിറൽമാരുടെയും എണ്ണം കുറഞ്ഞത് 20% കുറയ്ക്കാൻ തിങ്കളാഴ്ച പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ഉത്തരവിട്ടു. ഇക്കാര്യം അദ്ദേഹം പെന്റഗൺ നേതൃത്വത്തെ അറിയിക്കുകയും ചെയ്തു.

നാഷണൽ ഗാർഡിലെ ജനറൽ ഓഫിസർമാരിൽ കുറഞ്ഞത് 20% പേരെ വെട്ടിക്കുറയ്ക്കാനും അദ്ദേഹം ഉത്തരവിട്ടു. പ്രതിരോധ വകുപ്പിന്റെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത ഒരു പേജുള്ള മെമ്മോയിൽ, “നവീകരണവും പ്രവർത്തന മികവും വർദ്ധിപ്പിക്കുന്നതിന്, സൈന്യത്തിന്റെ വളർച്ചയ്ക്കും ഫലപ്രാപ്തിക്കും തടസ്സമാകുന്ന അനാവശ്യമായ ഉദ്യോഗസ്ഥ തരംതിരിവുകളിൽ നിന്ന് മുക്തരാകണം” എന്നും ഹെഗ്‌സെത്ത് പറഞ്ഞു.

” തടിച്ചു വീർത്ത ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിൽ നിന്ന് ഞങ്ങളുടെ യുദ്ധവിമാനങ്ങളിലേക്ക് പണവും വിഭവങ്ങളും വകമാറ്റാൻ മാറ്റാൻ പോകുന്നു” എന്നും ഹെഗ്‌സെത്ത് മെമ്മോയിൽപ്രഖ്യാപിച്ചിട്ടുണ്ട്.

വെട്ടിക്കുറയ്ക്കലുകൾക്കുള്ള സമയപരിധി അദ്ദേഹം നൽകിയില്ല, പക്ഷേ അവ “വേഗത്തിൽ” നടപ്പിലാക്കുമെന്ന് പറഞ്ഞു.

20% reduction of four-star generals and admirals orders Hegseth

More Stories from this section

family-dental
witywide