നയങ്ങൾ അടിച്ചേൽപ്പിക്കാൻ ട്രംപ് ഭരണകൂടത്തിന്‍റെ ഭീഷണി! ഫണ്ടുകൾ തടയുമെന്ന മുന്നറിയിപ്പിനെതിരെ 20 സംസ്ഥാനങ്ങൾ കോടതിയിൽ

വാഷിംഗ്ടൺ: ഗതാഗത, ദുരിതാശ്വാസ ഫണ്ടുകളിലെ കോടിക്കണക്കിന് ഡോളർ തടഞ്ഞുവെക്കുമെന്ന് ട്രംപ് ഭരണകൂടം ഭീഷണിപ്പെടുത്തുന്നതായി ആരോപിച്ച് 20 സംസ്ഥാനങ്ങളിലെ ഡെമോക്രാറ്റിക് അറ്റോർണി ജനറൽമാർ ചൊവ്വാഴ്ച രണ്ട് ഫെഡറൽ കേസുകൾ ഫയൽ ചെയ്തു. ട്രംപ് ഭരണകൂടത്തിന്‍റെ ചില കുടിയേറ്റ നിയമനടപടികൾക്ക് സംസ്ഥാനങ്ങൾ സമ്മതിക്കാത്ത പക്ഷം ഫണ്ടുകൾ തടയുമെന്നാണ് ഭീഷണിപ്പെടുത്തതെന്നാണ് പരാതി. പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ കുടിയേറ്റ അജണ്ടയോട് സഹകരിക്കാൻ വിസമ്മതിക്കുന്ന സംസ്ഥാനങ്ങൾക്കുള്ള ഫണ്ടിംഗ് തടയുമെന്ന് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോമും ഗതാഗത സെക്രട്ടറി സീൻ ഡഫിയും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി

നിലവിൽ ഫെഡറൽ ഫണ്ടിംഗ് തടഞ്ഞുവെച്ചിട്ടില്ലെങ്കിലും, ഈ ഭീഷണി ആസന്നമാണ് എന്ന് കാലിഫോർണിയ അറ്റോർണി ജനറൽ റോബ് ബോണ്ട ചൊവ്വാഴ്ച ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനങ്ങൾ താൻ ഇഷ്ടപ്പെടുന്ന നയങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള വിലപേശൽ ഉപകരണമായി പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് ഈ ഫണ്ടുകൾ ഉപയോഗിക്കാൻ കഴിയില്ലെന്നും കൂട്ടിച്ചേർത്തു. ഗതാഗത, ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പുകളിലേക്ക് പ്രതികരണത്തിനായി ചൊവ്വാഴ്ച ഇമെയിൽ സന്ദേശങ്ങൾ അയച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide