ഹ്യൂസ്റ്റണിലെ ക്ലബില്‍ 16 കാരനെ വെടിവെച്ചുകൊന്ന 20 കാരന്‍ പിടിയില്‍

ഹ്യൂസ്റ്റണ്‍: ഹ്യൂസ്റ്റണിലെ തെക്കുകിഴക്കന്‍ ഭാഗത്തുള്ള ആഫ്റ്റര്‍-അവേഴ്സ് നിശാക്ലബ്ബിന് പുറത്ത് നടന്ന വെടിവയ്പ്പില്‍ 16 വയസ്സുകാരനെ കൊലപ്പെടുത്തിയ കേസില്‍ 20 വയസ്സുകാരനെതിരെ കൊലക്കുറ്റം ചുമത്തി. സാന്റിനോ സൈലന്‍ ഹാന്‍ഡ് കുറ്റക്കാരനാണെന്ന് ആരോപിക്കപ്പെടുന്നു. ഞായറാഴ്ച പുലര്‍ച്ചെ 4 മണിയോടെയാണ് മാരക വെടിവയ്പ്പുണ്ടായത്.

ഹോബി വിമാനത്താവളത്തിന് വടക്ക് ഭാഗത്തുള്ള ക്ലബ്ബാണ് ആഫ്റ്റര്‍-അവേഴ്സ്. ഇരയെ പാര്‍ക്കിംഗ് സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വെടിയേറ്റാണ് മരിച്ചത്. മരിച്ച കൗമാരക്കാരന്റെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല.

ഹാന്‍ഡ് പ്രതിയായ മാരകമായ വെടിവയ്പ്പിന് ഏകദേശം ഒരു മണിക്കൂര്‍ മുമ്പ് ഹ്യൂസ്റ്റണിലെ മറ്റൊരു ആഫ്റ്റര്‍-അവേഴ്സ് ക്ലബ്ബിലും വെടിവയ്പ്പ് നടന്നിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് പുരുഷന്മാര്‍ക്കും ഒരു സ്ത്രീയ്ക്കും വെടിയേറ്റതായി പൊലീസ് പറഞ്ഞു. അവരില്‍ നാല് പേരുടെ നില ഗുരുതരമായിരുന്നു.

ഹോബി വിമാനത്താവളത്തിന് വടക്ക് ഭാഗത്തുള്ള ക്ലബ്ബാണ് ആഫ്റ്റര്‍-അവേഴ്സ്. ഇരയെ പാര്‍ക്കിംഗ് സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വെടിയേറ്റാണ് മരിച്ചത്. മരിച്ച കൗമാരക്കാരന്റെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല.

More Stories from this section

family-dental
witywide