
ന്യൂഡല്‍ഹി : കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായി മൊസാംബിക്കില്‍ ബോട്ട് മുങ്ങി അപകടം. മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു. മലയാളിയടക്കം 5 പേരെ കാണാതായി. രണ്ട് പേരുടെ നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ട്. ആകെ 21 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരില്‍ 14 പേര്‍ സുരക്ഷിതരാണ്. പിറവം വെളിയനാട് പോത്തംകുടിലില്‍ സന്തോഷിന്റെയും ഷീനയുടെയും മകന്‍ ഇന്ദ്രജിത് (22) ആണ് കാണാതായ മലയാളി.
തുറമുഖത്തിനു സമീപം നങ്കൂരമിട്ടിരുന്ന എംടി സീ ക്വസ്റ്റ് എന്ന എണ്ണടാങ്കറിലേക്കു ജീവനക്കാരെ കൊണ്ടുപോകുന്ന ബോട്ടാണു മുങ്ങിയത്.
Three Indians die in Mozambique boat Tragedy.