
യുഎസ് സംസ്ഥാനമായ ന്യൂ മെക്സിക്കോയിൽ ഒരു കാർ ഷോയ്ക്കിടെ രണ്ട് ഗ്രൂപ്പുകൾ തമ്മിൽ നടന്ന ഏറ്റുമുട്ടലിനെ തുടർന്നുണ്ടായ കൂട്ട വെടിവയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അനധികൃതമായി നടത്തപ്പെട്ട കാർഷോയായിരുന്നു. ലാസ് ക്രൂസ് നഗരത്തിലെ യംഗ് പാർക്കിൽ പ്രാദേശിക സമയം ഏകദേശം രാത്രി 10 മണിയോടെയാണ് വെടിവയ്പ് നടന്നത്.
വെടിവയ്പ്പിൽ 19 വയസ്സുള്ള രണ്ട് പുരുഷന്മാരും 16 വയസ്സുള്ള ഒരു ആൺകുട്ടിയും കൊല്ലപ്പെട്ടു എന്ന് പൊലീസ് പറഞ്ഞു.
കാർ ഷോയ്ക്ക് മുമ്പ് രണ്ട് ഗ്രൂപ്പുകൾക്കിടയിൽ “പ്രശ്നം” ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
സംഭവസ്ഥലത്ത് നിന്ന് ഏകദേശം 50-60 വെടിയുണ്ടകൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു, കുറ്റകൃത്യം നടന്ന സ്ഥലത്ത് 200 ഓളം പേർ പാർക്കിലുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ദൃക്സാക്ഷികളോട് വിവരങ്ങളോ വിഡിയോയോ സഹിതം മുന്നോട്ട് വരാൻ പോലീസ് ആവശ്യപ്പെട്ടു.
വെടിവയ്പ്പിൽ പരിക്കേറ്റവരിൽ 16 നും 36 നും ഇടയിൽ പ്രായമുള്ളവരാണ്. ഇരകളിൽ ആരുടെയും പേര് അധികൃതർ ഇതുവരെ നൽകിയിട്ടില്ല.
കൂടുതൽ വൈദ്യചികിത്സയ്ക്കായി ഏഴ് രോഗികളെ ടെക്സസിലെ എൽ പാസോയിലേക്ക് അയച്ചതായി ഫയർ ചീഫ് മൈക്കൽ ഡാനിയേൽസ് അറിയിച്ചു.
3 killed and 15 hurt in a shooting in New Mexico