
വാഷിങ്ടൺ: തിങ്കളാഴ്ച രാവിലെ നെവാഡയിലെ റെനോയിലുള്ള ഗ്രാൻഡ് സിയറ റിസോർട്ടിൽ നടന്ന വെടിവയ്പ്പിൽ 3 പേർ കൊല്ലപ്പെട്ടു. കാസിനോ-റിസോർട്ടിന്റെ വാലറ്റ് ഏരിയയിലാണ് വെടിവയ്പുണ്ടായത് . നിരവധി പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്, തിങ്കളാഴ്ച രാവിലെ ഏഴരയോടെയാണ് വെടിവെപ്പ് നടന്നത്.
അക്രമിക്ക് ഇരകളുമായി യാതൊരു ബന്ധവുമില്ലെന്നും ആക്രമണ കാരണം അജ്ഞാതമാണെന്നും പോലീസ് പറഞ്ഞു.
കാസിനോ-ഹോട്ടലിന്റെ വാലെറ്റ് പാർക്കിംഗ് ഏരിയയി ഒരു കൈത്തോക്കുമായി എത്തിയ അക്രമി ഒരു കൂട്ടം ആളുകൾക്ക് നേരെ തോക്കു ചൂണ്ടി. ആദ്യം അയാളുടെ തോക്ക് തകരാറിലായി, പക്ഷേ പിന്നീട് അയാൾക്ക് വെടിവയ്ക്കാൻ കഴിഞ്ഞു. വെടിയുതിർത്ത ശേഷം ഓടിപ്പോയ അക്രമി ഒരു സുരക്ഷാ ജീവനക്കാരനു നേരെ വെടിയുതിർത്തു. പാർക്കിങ് ഏരിയയിൽ എത്തിയ അക്രമി അവിടെ ഉണ്ടായിരുന്ന ഒരാൾക്കു നേരെയും വെടിയുതിർത്തു.
ഉടൻ സ്ഥലത്തെത്തിയ പൊലീസ് അക്രമിയെ കസ്റ്റഡിയിലെടുത്തു.
3 Killed In Shooting At US’ Nevada Casino