അഹമ്മദാബാദ് വിമാനാപകടം; 30 മരണം സ്ഥിരീകരിച്ചു

അഹമ്മദാബാദ് : ലണ്ടനിലെ ഗാറ്റ് വിക്ക് എയര്‍പോര്‍ട്ടിലേക്ക് പറന്നുയരവേ അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ഉണ്ടായ എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാന അപക‌ടത്തിൽ 30 മരണം സ്ഥീകരിച്ചു. വിമാനത്തില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരണം. വിമാനത്താവളത്തിൽ പുക നിറഞ്ഞത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് നാല് മണിയോടെ ഗുജറാത്തിലേക്ക് തിരിക്കും. ഗുജറാത്ത് മുഖ്യമന്ത്രിയുമായും പൊലീസ് കമ്മീഷണറുമായും സംസാരിച്ച ശേഷമാണ് യാത്ര തിരിക്കുക.

അപകടത്തെ തുടർന്ന് അഹമ്മദാബാദില്‍ നിന്നുളള അഞ്ച് എയര്‍ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കി. പരിക്കേറ്റവരെ ചികിത്സിക്കുന്നതിന് ഗ്രീൻ കോറിഡോർ ക്രമീകരിക്കാൻ നിർദ്ദേശം ആശുപത്രികളില്‍ പ്രത്യേക ക്രമീകരണത്തിന് ഗുജറാത്ത് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ടീം അപകട സ്ഥലത്തേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്. വിമാനത്തില്‍ ഉണ്ടായിരുന്ന രണ്ട് പൈലറ്റുമാരും പരിചയ സമ്പന്നരായവർ ആയിരുന്നു. ക്യാപ്റ്റന്‍ സുമിത് സബര്‍വാള്‍ 8200 മണിക്കൂറും ഫസ്റ്റ് ഓഫീസര്‍ ക്ലൈവ് കുന്ദര്‍ 1100 മണിക്കൂറും വിമാനം പറത്തി പരിചയമുള്ള ആളുകളാണ്.