സ്വന്തം പാളയത്തിൽ നിന്ന് തിരിച്ചടിയേറ്റ് ട്രംപ്, 4 പ്പബ്ലിക്കൻ സെനറ്റർമാർ ഡെമോക്രാറ്റുകൾക്കൊപ്പം; താരിഫുകൾ അവസാനിപ്പിക്കാനുള്ള പ്രമേയം സെനറ്റ് പാസാക്കി

വാഷിംഗ്ടൺ: പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ച ആഗോള താരിഫുകൾ അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പ്രമേയം സെനറ്റ് വ്യാഴാഴ്ച പാസാക്കി. ട്രംപിന്‍റെ വ്യാപാര നയത്തെ എതിർത്ത് നാല് റിപ്പബ്ലിക്കൻ സെനറ്റർമാർ ഡെമോക്രാറ്റുകൾക്കൊപ്പം ചേർന്നതാണ് പ്രമേയം പാസാകാൻ കാരണമായത്. 51-നെതിരെ 47 വോട്ടുകൾക്കാണ് പ്രമേയം മുന്നോട്ട് പോയത്. തുടർച്ചയായി മൂന്നാം ദിവസമാണ് സെനറ്റർമാരായ റാൻഡ് പോൾ, ലിസ മർക്കോവ്‌സ്‌കി, സൂസൻ കോളിൻസ്, മുൻ ജിഒപി നേതാവ് മിച്ച് മക്കോണൽ എന്നിവർ സ്വന്തം പാർട്ടിക്ക് എതിരായി വോട്ട് ചെയ്യുന്നത്.

ഈ ആഴ്ചയുടെ തുടക്കത്തിൽ, കാനഡയ്ക്കും ബ്രസീലിനും മേലുള്ള ട്രംപിന്‍റെ താരിഫുകൾ ലക്ഷ്യമിട്ടുള്ള പ്രത്യേക പ്രമേയങ്ങൾക്കും ഇവർ വോട്ട് ചെയ്തിരുന്നു. പ്രസിഡന്‍റിന്‍റെ അടിയന്തര പ്രഖ്യാപനങ്ങൾ അവസാനിപ്പിച്ച് താരിഫുകൾ നിർത്തലാക്കാനാണ് ഈ പ്രമേയങ്ങൾ ലക്ഷ്യമിടുന്നത്.

ഈ ആഴ്ച സെനറ്റിൽ നടന്ന താരിഫ് വോട്ടെടുപ്പുകൾ പ്രസിഡന്‍റിന്‍റെ വ്യാപാര നയത്തിനെതിരായ പ്രതീകാത്മകമായ വിമർശനങ്ങൾ മാത്രമാണ്. കാരണം, ഈ പ്രമേയങ്ങൾ ജനപ്രതിനിധി സഭ പരിഗണിക്കാൻ സാധ്യതയില്ല. പ്രസിഡന്‍റിന്‍റെ താരിഫുകളിൽ ഒരു വോട്ടെടുപ്പ് നിർബന്ധമാക്കുന്നതിൽ നിന്ന് അംഗങ്ങളെ തടയാൻ നേരത്തെ ഈ വർഷം ജനപ്രതിനിധി സഭയിലെ റിപ്പബ്ലിക്കൻമാർ നീക്കം നടത്തിയിരുന്നു.

More Stories from this section

family-dental
witywide