
ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ കാർണിയിൽ അമ്പും വില്ലും ഉപയോഗിച്ച് കൊലപാതകം നടത്തിയ സംഭവത്തിൽ ഒരാൾപിടിയിൽ. 44 വയസ്സുകാരനായ ഓസ്കാർ ഫീജൂ എന്നയാളാണ് പിടിയിലായത്. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ശനിയാഴ്ച രാത്രിയാണ് ഹാരിസണിൽ നിന്നുള്ള 45 വയസ്സുകാരനായ പാബ്ലോ ക്രിയോളോയെ അമ്പേറ്റ് ഗുരുതരമായി പരുക്കേറ്റ നിലയിൽ കണ്ടെത്തിയത്. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൊലപാതകത്തിന് ശേഷം പ്രതിയായ ഓസ്കാർ തന്റെ വീട്ടിൽ കയറി വാതിലടച്ച് പൊലീസുമായി മണിക്കൂറുകളോളം ഏറ്റുമുട്ടി. പിന്നീട് വീടിനുള്ളിൽ തീയിട്ട ഇയാളെ പൊലീസ് കീഴ്പ്പെടുത്തുകയായിരുന്നു. ഇയാൾക്കെതിരെ കൊലപാതകം, മനഃപൂർവ്വമുള്ള തീവെപ്പ്, ആയുധങ്ങൾ കൈവശം വെക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
44-year-old man arrested in New Jersey for murder using bow and arrow















