യുഎസ് മുൻ പ്രസിഡൻ്റ് ജിമ്മി കാർട്ടറിൻ്റെ സംസ്കാര ചടങ്ങുകൾക്ക് എത്തിയത് 5 പ്രസിഡൻ്റുമാർ

അന്തരിച്ച മുൻ യുഎസ് പ്രസിഡന്റ് ജിമ്മി കാർട്ടറിന്റെ സംസ്കാര ചടങ്ങുകൾക്കായി യുഎസിൻ്റെ 4 മുൻ പ്രസിഡൻ്റുമാരും 2 വൈസ് പ്രസിഡൻ്റുമാരും എത്തിച്ചേർന്നു. നിലവിലെ പ്രസിഡൻ്റ് ജോ ബൈഡൻ വൈസ് പ്രസിഡൻ്റ് കമലാ ഹാരിസ് എന്നിവരും വ്യാഴാഴ്ച വാഷിംഗ്ടൺ നാഷണൽ കത്തീഡ്രലിൽ ഒത്തുകൂടി.

ജോ ബൈഡൻ, ഡൊണാൾഡ് ട്രംപ്, ബരാക് ഒബാമ, ജോർജ്ജ് ഡബ്ല്യു ബുഷ്, ബിൽ ക്ലിന്റൺ എന്നിവർ ആദ്യ നിരകളിൽ ഒരുമിച്ച് ഇരുന്നു.

നവംബറിൽ ട്രംപിനോട് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട വൈസ് പ്രസിഡന്റ് കമല ഹാരിസ്, അവരുടെ മുൻഗാമികളായ മൈക്ക് പെൻസ്, അൽ ഗോർ എന്നിവരും കാർട്ടറിന് ആദരാഞ്ജലികൾ അർപ്പിച്ചു .

2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിനോട് പരാജയപ്പെട്ട മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റണും ബിൽ ക്ലിൻ്റണൊപ്പം ഉണ്ടായിരുന്നു.

കടുത്ത വൈരം മറന്ന് ഒബായും ട്രംപും തമ്മിലും ട്രംപും മൈക്ക് പെൻസും തമ്മിലും സംസാരിക്കുന്നുണ്ടായിരുന്നു. എന്നാൽ കമലാ ഹാരിസും ട്രംപും തമ്മിൽ സംസാരിക്കുകയോ കൈകൊടുക്കുകയോ ഉണ്ടായില്ല.

യുഎസ് ക്യാപിറ്റോളിൽ പൊതു ദർശനത്തിനു വച്ച മൃതദേഹം നാഷനൽ കത്തിഡ്രലിലേക്ക് കൊണ്ടും പോകുമ്പോൾ, കൊടും തണുപ്പിനെ വകവയ്ക്കാതെ നൂറികണക്കിനു പേർ ആദ്യാഞ്ജലി അർപ്പിക്കാൻ വഴിയിൽ കാത്തുനിന്നുരുന്നു.

5 presidents meet at Carter’s funeral