ഭാര്യയെയും രണ്ടുവയസ്സുകാരിയായ മകളെയും കുത്തിക്കൊന്ന് 54 കാരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു, ഭാര്യയെ കുത്തിയത് 18 തവണ

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിനെ ഞെട്ടിക്കുന്ന കൊലപാതകം നടത്തി 54കാരന്‍.
ക്വീന്‍സിലുള്ള റിഡ്ജ്വുഡില്‍ ഭാര്യയെയും രണ്ടുവയസ്സുകാരിയായ മകളെയും കുത്തിക്കൊലപ്പെടുത്തിയ ശേഷം ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്.

ശനിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം. ഫോറസ്റ്റ് അവന്യൂവിലെ ഒരു അപ്പാര്‍ട്‌മെന്റില്‍വെച്ചാണ് ആക്രമണം നടന്നതെന്ന് പൊലീസ് പറയുന്നു.

41 വയസ്സുകാരിയായ ഭാര്യയുടെ കഴുത്തിലും നെഞ്ചിലുമായി 18 തവണയാണ് പ്രതി കുത്തിയത്. രണ്ടുവയസ്സുകാരിയായ മകള്‍ക്ക് ഒന്‍പത് തവണ കുത്തേറ്റിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഇരുവരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.

നെഞ്ചില്‍ മുറിവേറ്റ നിലയില്‍ 54 വയസ്സുകാരനെയും ഗുരുതരാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ആക്രമണം നടക്കുമ്പോള്‍ ഇയാള്‍ മരുമകനുമായി ഫേസ്ടൈമില്‍ സംസാരിക്കുകയായിരുന്നുവെന്നും, സംശയം തോന്നിയ മരുമകനാണ് വിവരമറിയിച്ചതെന്നും പൊലീസ് അറിയിച്ചു.

More Stories from this section

family-dental
witywide