അമേരിക്കൻ കോൺഗ്രസിന്റെ ഹൗസ് ഓഫ് റിപ്പ്രസെൻറേറ്റീവ്സിൽ ചാർളി കിർക്കിന്റെ കൊലപാതകത്തെ അപലപിക്കുകയും, അദ്ദേഹത്തിന്റെ ജീവിതം ആദരിക്കുകയും, രാഷ്ട്രീയ അതിക്രമങ്ങൾ നിസാരമല്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്ന പ്രമേയം 310-58 ഭൂരിപക്ഷത്തോടെ പാസായി. അതേസമയം, പ്രമേയത്തിനെതിരെ ജാസ്മിൻ ക്രോക്കറ്റ്, പ്രമീള ജയപാൽ, രാജ കൃഷ്ണമൂർത്തി, അലക്സാണ്ട്രിയ ഒകാസിയോ-കോർട്ടസ് തുടങ്ങിയ 58 ഡെമോക്രാറ്റുകൾ വോട്ട് ചെയ്തു. പ്രമേയത്തിന് അനുകൂലമായി 310 അംഗങ്ങൾ വോട്ടു ചെയ്തു. 58 ഡെമോക്രാറ്റുകൾ എതിർവോട്ട് രേഖപ്പെടുത്തി. 38 അംഗങ്ങൾ നിരപേക്ഷമായി ആയി വോട്ടുചെയ്തു. 22 അംഗങ്ങൾ വോട്ടെടുപ്പിൽ നിന്നും മാറി നിൽക്കുകയും ചെയ്തു.
എതിർ വോട്ട് ചെയ്ത 58 ഡെമോക്രാറ്റുകളുടെ നിലപാടിനെ മാഗ (Make America Great Again) വിഭാഗം അപമാനകരമെന്ന് വിശേഷിപ്പിച്ചു. സ്പീക്കർ മൈക്ക് ജോൺസൺ ആണ് 5 പേജുള്ള പ്രമേയം ഈ പ്രമേയം അവതരിപ്പിച്ചത്. ചാർളി കിർക്കിന്റെ കൊലപാതകത്തിൽരാഷ്ട്രീയ പീഡനം അപലപിക്കാനുള്ളത് റിപ്പബ്ലിക്കന്മാരും ഡെമോക്രാറ്റുകാരും ചേർന്ന് ചെയ്യേണ്ടതാണെന്ന് വിശ്വസിക്കുന്നുവെന്ന് സ്പീക്കർ ജോൺസൺ പറഞ്ഞു. പ്രമേയത്തിൽ ചാർളി കിർക്കിനെ ട്രംപിന്റെ ഏറ്റവും അടുത്ത അനുയായിയെന്നും യുവജന സംഘടനയായ Turning Point USA-യുടെ സ്ഥാപകനുമായിട്ടാണ് വിലയിരുത്തുന്നത്.
ആത്മവിശ്വാസത്തോടെയും, ധൈര്യത്തോടെയും, കാരുണ്യത്തോടെയും ജീവിച്ചിരുന്ന വ്യക്തിയായിരുന്നു. കിർക്കിന്റെ കൊലപാതകം രാഷ്ട്രീയ അതിക്രമവും ദ്വേഷവും ഉയര്‍ത്തുന്ന അപകടകരമായ മുന്നറിയിപ്പാണ്. എല്ലാ തലങ്ങളിലും ഉള്ള നേതാക്കൾ ഈ കൊലപാതകത്തെ തികച്ചും അപലപിക്കണം. പ്രമേയം വഴി കിർക്കിന്റെ ഭാര്യ എറിക്ക , രണ്ട് കുട്ടികൾ എന്നിവരോട് അനുശോചനം അറിയിക്കുന്നു. രാജ്യത്തിന്റെ ഭരണഘടനയോടുള്ള പ്രതിബദ്ധതയും, സാംസ്കാരികതയും, തുടങ്ങി ഒരു തലമുറയെ സ്വാധീനിച്ച കിർക്കിന്റെ ജീവിതം ആദരിക്കപ്പെടുന്നുവെന്നും പ്രമേയത്തിൽ പറയുന്നു.
പ്രമേയത്തിൽ ധൈര്യശാലിയായ അമേരിക്കൻ ദേശഭക്തൻ എന്ന് വിശേഷിപ്പിക്കുകയും സത്യം ഉയർത്തിപ്പിടിക്കുകയും, ഐക്യവും ധാരണയും വളർത്തുകയും, റിപ്പബ്ലിക്കിനെ ശക്തിപ്പെടുത്താൻ പരിശ്രമിക്കുകയും ചെയ്തതായി പറയുന്നു. സർക്കാർ, വിദ്യാഭ്യാസം, മാധ്യമങ്ങൾ, എല്ലാവരും ചേർന്ന് രാഷ്ട്രീയ അതിക്രമങ്ങളെ ശക്തമായി അപലപിക്കണം എന്ന ആഹ്വാനവും പ്രമേയത്തിൽ ഉണ്ടായിരുന്നു. അതേസമയം, കിർക്കിനെ കുറിച്ച് കിമ്മൽ പറഞ്ഞത് ഭയാനകമായത് ആണെങ്കിലും, അദ്ദേഹത്തെ പുറത്താക്കിയതിന്റെ കാരണം അതല്ല. കിമ്മലിന് മോശം റേറ്റിംഗുകളാണ്. അതിനാലാണ് ഇയാൾ പുറത്തായതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വ്യക്തമാക്കി.











