
ഫ്‌ളോറിഡ : മാംസ ഉത്പന്നങ്ങള്‍ക്കുമേല്‍ മൂത്രമൊഴിച്ചതിന് ഫ്‌ളോറിഡയില്‍ നിന്ന് ഒരാള്‍ അറസ്റ്റിലായി. വിയന്ന സോസേജുകള്‍ ഉള്‍പ്പെടെയുള്ള ഒമ്പതുലക്ഷത്തോളം രൂപ വിലമതിക്കുന്ന മാംസ ഉത്പന്നങ്ങളാണ് ഇതോടെ ഉപേക്ഷിക്കേണ്ടി വന്നത്. പാട്രിക് ഫ്രാന്‍സിസ് മിച്ചലാണ് ‘പണിപറ്റിച്ചത്’ . ന്യൂയോര്‍ക്ക് പോസ്റ്റിലാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് വന്നത്. ഒര്‍ലാന്‍ഡോയിലെ ലേഡി ലേക്കിലെ സാംസ് ക്ലബ് സ്റ്റോറിലാണ് സംഭവം.
സംഭവം നേരില്‍ക്കണ്ട ഒരാള്‍ ഇത് സ്റ്റോര്‍ ജീവനക്കാരെ അറിയിക്കുകയായിരുന്നു. കടയില്‍ നിന്നും സാധനങ്ങളും വാങ്ങിയാണ് ഇയാള്‍ മടങ്ങിയത്. സിസിടിവി അടക്കമുള്ളവയും അംഗത്വ രേഖകളും പരിശോധിച്ച ശേഷമാണ് പ്രതിയെ പിടികൂടിയത്.
188 ബള്‍ക്ക് യൂണിറ്റ് വിയന്ന സോസേജുകളും 345 യൂണിറ്റ് ടിന്നിലടച്ച സ്പാം ക്ലാസിക്കും നശിപ്പിക്കേണ്ടതായി വന്നു. മിച്ചലിന്റെ പ്രവൃത്തികള്‍ക്ക് അധികാരികള്‍ മതിയായ ശിക്ഷ നല്‍കണമെന്ന് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ആവശ്യപ്പെട്ടു. ഇയാളെ കുറ്റക്കാരനാക്കി ജയില്‍ ശിക്ഷ നല്‍കുകയും കനത്ത പിഴ ചുമത്തുകയും ചെയ്യാനും ആവശ്യമുയരുന്നുണ്ട്.