പൈപ്പ് വെള്ളത്തില്‍ നിന്നും അമീബ തലച്ചോറില്‍; ടെക്‌സസില്‍ 71 കാരി മരിച്ചു

ടെക്‌സസ്: തലച്ചോറിനെ ബാധിക്കുന്ന അമീബ ടെക്‌സസില്‍ 71 കാരിയുടെ ജീവനെടുത്തു. പൈപ്പ് വെള്ളത്തില്‍ നിന്നാണ് അമീബ ബാധിച്ചത്. യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, തിളപ്പിക്കാത്ത പൈപ്പ് വെള്ളം ഉപയോഗിച്ച് നേസല്‍ റിന്‍സിലൂടെ മൂക്ക് വൃത്തിയാക്കുന്നതിനിടെയാണ് അമീബ തലച്ചോറില്‍ എത്തിയത്. വെള്ളം വേണ്ടത്ര അണുവിമുക്തമാക്കിയിരുന്നില്ലെന്നും അതില്‍ തലച്ചോറിനെ തിന്നുന്ന അമീബയായ നെയ്‌ഗ്ലേരിയ ഫൗലേരി അടങ്ങിയിരുന്നുവെന്നുമാണ് സിഡിസി റിപ്പോര്‍ട്ടിലുള്ളത്.

രോഗബാധിതയായതോടെ 71കാരിക്ക് അപസ്മാരം ഉണ്ടായതായും വൈദ്യചികിത്സ ലഭിച്ചിട്ടും ലക്ഷണങ്ങള്‍ ആരംഭിച്ച് എട്ട് ദിവസത്തിന് ശേഷം മരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സിഡിസിയിലെ ലബോറട്ടറി പരിശോധനയില്‍ രോഗിയുടെ സെറിബ്രോസ്‌പൈനല്‍ ദ്രാവകത്തില്‍ എന്‍. ഫൗലേരിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുമുണ്ട്. ഇതോടെ ടെക്‌സസില്‍ ജല ഗുണനിലവാരത്തിന്റെ പ്രാധാന്യം ചര്‍ച്ചയാകുന്നുണ്ട്.

More Stories from this section

family-dental
witywide