79 വയസ്സുണ്ടെന്ന് ആരും പറയില്ല, ജിമ്മും വർക്കൗട്ടുമായി ‘കനേഡിയൻ മുത്തശ്ശി’; ഫിറ്റ്നസിൻ്റെ സീക്രട്ട് വെളിപ്പെടുത്തി, ഭക്ഷണത്തിനൊപ്പം ഇക്കാര്യം ശ്രദ്ധിക്കൂ…

ഭാരം കുറയ്ക്കണമെന്നും ജിമ്മിൽപ്പോയി വർക്കൌട്ടുചെയ്തും കൃത്യമായ വ്യായാമത്തിലൂടെയും ആരോഗ്യം നിലനിർത്തണമെന്നും മിക്കവാറും എല്ലാവരുടേയും ഒരാഗ്രഹമാണ്. ഇത് പലപ്പോഴും ആഗ്രഹമായിത്തന്നെ നിലനിൽക്കാറാണ് പതിവ്. പലരും മടി കാരണം എല്ലാം വേണ്ടന്നുവെക്കും. എന്നാൽ ആരോഗ്യപരിപാലനത്തിനും ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്നതിനും ഒരു പ്രായപരിധിയുടെ മാനദണ്‌ഡം വയ്ക്കാറുള്ളവർ ഒന്നു ഞെട്ടാൻ തയ്യാറായിക്കോ, നമ്മൾ പരിചയപ്പെടാൻ പോകുന്നത് 79 കാരിയായ ജോൺ മക്ഡൊണാൾഡിനെയാണ്.

കാനഡയിലെ ഒന്റാറിയോയിൽ നിന്നുള്ള ഈ മുത്തശ്ശി ( അങ്ങനെ വിളിക്കാതിരിക്കുന്നതാണ് നല്ലത്) പ്രായം വെറും ഒരു സംഖ്യ മാത്രമാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ഫിറ്റ്നസ് കണ്ടന്റ് സ്രഷ്ടാവായ ഇവർ ഇൻസ്റ്റാഗ്രാമിൽ തന്റെ ജീവിത യാത്ര പങ്കുവയ്ക്കുന്നുമുണ്ട്. ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിനും മികച്ച ജീവിതശൈലി പിന്തുടരുന്നതിനുമുള്ള രഹസ്യങ്ങൾ അവരുടെ ഏറ്റവും പുതിയ പോസ്റ്റിലൂടെ വെളിപ്പെടുത്തുന്നു. ഇതിനോടകം തന്നെ ഇത് ചർച്ചയാകുകയും ചെയ്തിട്ടുണ്ട്.

ജീവിതം മാറിയത് എഴുപതാം വയസ്സിനു ശേഷം

’70 വയസ്സ് വരെ താൻ അമിതഭാരമുള്ള ആളായിരുന്നെന്ന് ജോൺ പറയുന്നു, അതിനുശേഷമാണ് താൻ പരിശീലനം ആരംഭിച്ചതെന്നും തുടക്കത്തിൽ ആഴ്ചയിൽ നാല് ദിവസം ഭാരം ഉയർത്തിയുള്ള പരിശീലനവും ഒരു ദിവസത്തെ യോഗയും ചെയ്തിരുന്നു. ” വാം-അപ്പും കൂൾഡൗണും ഉള്ള സെഷനുകൾ ഏകദേശം 60 മുതൽ 75 മിനിറ്റ് വരെ നീണ്ടുനിന്നു. ഞാൻ മാസം തോറും കൂടുതൽ ശക്തയാകുകയും കൂടുതൽ വൈദഗ്ധ്യം നേടുകയും ചെയ്യുന്നത് തനിക്ക് പ്രചോദനമായിയെന്ന് ജോൺ പറയുന്നു. ഇതോടെ ആഴ്ചയിൽ അഞ്ച് ദിവസം ഞാൻ ഭാരോദ്വഹനം ചെയ്യാൻ തുടങ്ങി. ആഴ്ചയിൽ രണ്ട് ലെഗ് സെഷനുകൾ, രണ്ട് അപ്പർ ബോഡി, ഒരു ഗ്ലൂട്ട്-ഫോക്കസ്ഡ് സെഷൻ എന്നിവ ചെയ്യാനായിരുന്നു എന്റെ പദ്ധതി. ഇത് ഓരോ പേശി ഗ്രൂപ്പിനെയും (മുകളിലും താഴെയുമായി) വീണ്ടെടുക്കാൻ അനുവദിച്ചു”- ജോൺ വ്യക്തമാക്കി.

ഭക്ഷണത്തിലുണ്ട് ആരോഗ്യം, ജോണിന്റെ നുറുങ്ങുകൾ ഇതാ

വർക്കൌട്ടുകൾക്കൊണ്ട് മാത്രം ആരോഗ്യ സംരക്ഷണം നടക്കില്ലെന്നും ഭക്ഷണരീതിയിലും കൃത്യമായ ശ്രദ്ധ വേണമെന്നും ജോൺ ചൂണ്ടിക്കാട്ടി. ‘എല്ലാ ഭക്ഷണത്തിനുമൊപ്പം പ്രോട്ടീൻ കഴിക്കുക, പച്ചക്കറികളിലും നാരുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക, ഹൃദയാരോഗ്യത്തിന് മുൻഗണന നൽകുക’ ഈ രീതിയാണ് ജോൺ പിന്തുടരുന്നതെന്ന് നവംബർ 11-ന് അവർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

മുമ്പ്, 2024 ഡിസംബറിൽ Womenshealthmag.com-ന് നൽകിയ അഭിമുഖത്തിൽ, ജോൺ തന്റെ ഭക്ഷണക്രമത്തെക്കുറിച്ച് വിശദാമാക്കിയിരുന്നു. “ഞാൻ ഒരു ദിവസം അഞ്ച് തവണ സമീകൃതാഹാരം കഴിക്കാൻ തുടങ്ങി. തവണ കഴിക്കുന്ന ഓരോ ഭക്ഷണത്തിലും എനിക്ക് എത്ര പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവ ആവശ്യമാണെന്ന് കണക്കാക്കിയാണ് കഴിക്കുന്നത്. എനിക്ക് ഇഷ്ടമുള്ളത് കഴിക്കാൻ എനിക്ക് കഴിഞ്ഞു, പക്ഷേ അത് കലോറിയുംകൂടി നോക്കിയാണ്. ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കുന്നതും കൃത്യമാക്കി.

ആരോഗ്യ പരിപാലനം കൃത്യമായി ചെയ്യുന്നതിലൂടെ സ്വന്തം ശരീരത്തെ സ്നേഹിക്കുകയാണ് നാം ചെയ്യുന്നത്. അമിത ഭക്ഷണവും വ്യയാമക്കുറവും രോഗം വിളിച്ചുവരുത്തുന്ന സാമൂഹിക സ്ഥിതിയിൽ ജോണിനെപ്പോലുള്ളവർ മികച്ച മാതൃകയാകുന്നു.

79 years old, Canadian lady reveals Fitness secret and food pattern.

More Stories from this section

family-dental
witywide