അയ്യയ്യോ ആകെ പൊല്ലാപ്പ് ! നടുവേദന മാറാന്‍ 8 തവളകളെ വിഴുങ്ങി 82 കാരി

ന്യൂഡല്‍ഹി : നടുവേദന മാറാന്‍ ജീവനുള്ള എട്ട് തവളകളെ വിഴുങ്ങിയ ചൈനീസ് സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തവളകളെ വിഴുങ്ങിയാല്‍ നടുവേദന കുറയുമെന്ന് വിശ്വസിച്ച 82കാരിയാണ് പുലിവാലുപിടിച്ചത്.

താന്‍ കേട്ട ഒരു നാടോടിക്കഥയിലെ കാര്യങ്ങള്‍ വിശ്വസിച്ചാണ് ഷാങ് എന്ന് പേരുള്ള വയോധിക ഈ സാഹസത്തിന് മുതിര്‍ന്നത്. ഹെര്‍ണിയേറ്റഡ് ഡിസ്‌ക് വേദനയുമായി കഴിയുകയായിരുന്നു വയോധിക. ജീവനുള്ള തവളകളെ കഴിച്ചാല്‍ ഈ വേദനമാറുമെന്നാണ് ഇവര്‍ വിശ്വസിച്ചിരുന്നത്. ജീവനുള്ള കുറച്ച് തവളകളെ തനിക്കുവേണ്ടി പിടിച്ചുതരാന്‍ ഇവര്‍ തന്റെ കുടുംബത്തോട് ആവശ്യപ്പെട്ടു. എന്നാല്‍, എന്ത് ആവശ്യത്തിനുവേണ്ടിയാണ് ഇതെന്ന് ഷാങ് ആരോടും പറഞ്ഞില്ല. തവളയെ കിട്ടിയ പാടേ മൂന്നെണ്ണത്തിനെ ജീവനോടെ അപ്പോള്‍ത്തന്നെ വിഴുങ്ങി. ബാക്കിയുള്ള അഞ്ചെണ്ണത്തിനെ അടുത്ത ദിവസവും കഴിച്ചു.

എന്നാല്‍, താമസിയാതെ ഇവര്‍ക്ക് വയറുവേദന അനുഭവപ്പെടാന്‍ തുടങ്ങി. തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചപ്പോഴാണ് താന്‍ തവളകളെ വിഴുങ്ങിയ കാര്യം ഇവര്‍ പറഞ്ഞത്. തവളകളെ വിഴുങ്ങിയതിനെത്തുടര്‍ന്ന് അവരുടെ ദഹനവ്യവസ്ഥ തകര്‍ന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അവര്‍ക്ക് കഠിനമായ വയറുവേദന അനുഭവപ്പെടുകയും നടക്കാന്‍ പോലും ബുദ്ധിമുട്ടേണ്ടിയും വന്നു. വയോധികയ്ക്ക് അണുബാധയുണ്ടെന്നും ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഷാങ്ങിന് കൃത്യമായ ചികിത്സ ലഭിച്ചുവെന്നും രണ്ടാഴ്ചയ്ക്ക് ശേഷം അവരെ ഡിസ്ചാര്‍ജ് ചെയ്തുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

More Stories from this section

family-dental
witywide