യുഎസിലെ ന്യൂ ഓർലിയൻസ് ജയിലിൽ നിന്ന് 10 തടവുകാർ രക്ഷപ്പെട്ടു, ഒരാൾ പിടിയിൽ, രക്ഷപ്പെട്ടത് കൊടുംകുറ്റവാളികൾ

ആയുധധാരികളും അപകടകാരികളുമാണെന്ന് കരുതപ്പെടുന്ന പത്ത് തടവുകാർ വെള്ളിയാഴ്ച ന്യൂ ഓർലിയൻസ് ജയിലിൽ നിന്ന് രക്ഷപ്പെട്ടു, അവർക്ക് ജയിൽ ജീവനക്കാരുടെ സഹായം ലഭിച്ചതായി കരുതുന്നുവെന്ന് ഓർലിയൻസ് പാരിഷ് ഷെരീഫ് ഓഫിസ് അറിയിച്ചു. ഒരു തടവുകാരനെ പിടികൂടിയിട്ടുണ്ട്, ഒമ്പത് പേർ ഇപ്പോഴും ഒളിവിലാണ്.

“പുറത്തുനിന്നുള്ള സഹായമില്ലാതെ ആർക്കും ഈ സൗകര്യത്തിൽ നിന്ന് പുറത്തുകടക്കാൻ ഒരു മാർഗവുമില്ല,” പൊലീസ് വക്താവ് സൂസൻ ഹസ്റ്റൺ ഒരു വാർത്താ സമ്മേളനത്തിൽ പറഞ്ഞു

ഓർലിയൻസ് പാരിഷ് ജയിലിൽ പ്രാദേശിക സമയം രാവിലെ 8:30 ന് നടത്തിയ പതിവ് പരിശോധനക്ക് ഇടയാണ് തടവുകാരെ കാണാതായതായി അറിഞ്ഞത് എന്ന് ഷെരീഫ് ഓഫിസ് അറിയിച്ചു. അർദ്ധരാത്രിക്ക് തൊട്ടുപിന്നാലെ അവർ രക്ഷപ്പെട്ടതായി കരുതപ്പെടുന്നു. പുലർച്ചെ 12:23 ഓടെ തടവുകാർ ജയിൽ സെല്ലിന്റെ വാതിൽ ട്രാക്കിൽ നിന്ന് വലിച്ചുമാറ്റിയതായും പുലർച്ചെ 1:01 ന് ഒരു ടോയ്‌ലറ്റിന് പിന്നിലെ മതിൽ തകർത്ത് ജയിലിൽ നിന്ന് പുറത്തിറങ്ങിയതായും ഷെരീഫ് പറഞ്ഞു.

ടോയ്‌ലറ്റ് വസ്തുക്കൾ ഉപയോഗിച്ചാണ് ടോയ്‌ലറ്റും ബോൾട്ടുകളും നീക്കം ചെയ്തതെന്ന് ഷെരീഫ് പറഞ്ഞു, തുടർന്ന് അവർ ഒരു മതിൽ ചാടിക്കടന്ന് അന്തർസംസ്ഥാന പാതയിലൂടെ ഓടി രക്ഷപ്പെട്ടു. രക്ഷപ്പെട്ട തടവുകാർ ഗാർഡുകൾക്കായി അശ്ലീല സന്ദേശങ്ങളും എഴുതി വച്ചിരുന്നു.

രക്ഷപ്പെട്ടവർക്ക് ജയിൽ ജീവനക്കാരിൽ നിന്നോ ഡെപ്യൂട്ടികളിൽ നിന്നോ സഹായം ലഭിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു. സുരക്ഷാ വീഴ്ച സംഭവിച്ചു. അല്ലാത്തപക്ഷം ആളുകൾക്ക് ഈ സൗകര്യത്തിൽ നിന്ന് പുറത്തുകടക്കാൻ കഴിയില്ല,” ഹസ്റ്റൺ പറഞ്ഞു.

ന്യൂ ഓർലിയൻസ് ഡൗണ്ടൗണിൽ നിന്ന് ഒരു തടവുകാരനെ പിടികൂടിയെന്ന് ന്യൂ ഓർലിയൻസ് പൊലീസ് സൂപ്രണ്ട് ആനി കിർക്ക്പാട്രിക് പറഞ്ഞു . സർവലൈൻസ് ക്യാമറയിൽ പതിഞ്ഞ മുഖം കണ്ടാണ് കെൻഡൽ മൈൽ എന്ന ഈ തടവുകാരനെ തിരിച്ചറിഞ്ഞത്. ഒരു കാറിൻ്റെ അടിയിൽ ഒളിച്ചിരിക്കുകയായിരുന്നഇയാളെ പൊലീസ് പിടികൂടുകയായിരുന്നു.

9 inmates escaped New Orleans jail

More Stories from this section

family-dental
witywide