
ഹൈദരാബാദ്: അമേരിക്കയില്‍ അവധിക്കാലം ആഘോഷിക്കാന്‍ ഹൈദരാബാദില്‍ നിന്നെത്തിയ ഒരു കുടുംബത്തിലെ നാല് പേര്‍ ഒരു ദാരുണമായ റോഡപകടത്തില്‍ മരിച്ചു. ശ്രീ വെങ്കട്ട്, ഭാര്യ തേജസ്വിനി, അവരുടെ രണ്ട് കുട്ടികള്‍ എന്നിവരാണ് മരിച്ചത്.
സെക്കന്തരാബാദിലെ സുചിത്ര പ്രദേശത്തുനിന്നുള്ളവരായിരുന്നു കുടുംബം.
ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം അറ്റല്ാന്റയില്‍ നിന്ന് ഡാലസിലേക്കു മടങ്ങും വഴി ദിശ തെറ്റി വന്ന മിനി ട്രക്ക് ഇവരുടെ കാറില്‍ ഇടിക്കുകയായിരുന്നു. ഞായറാഴ്ച ഗ്രീന്‍ കൗണ്ടിയില്‍ വച്ചായിരുന്നു സംഭവം. അപകടത്തിനു പിന്നാലെ കാറിന് തീപിടിച്ചതാണ് ദുരന്തത്തിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചത്.
മരിച്ചവരുടെ തിരിച്ചറിയല്‍ ഡിഎന്‍എ പരിശോധനകള്‍ നടത്തിവരികയാണ്. ഡിഎന്‍എ പരിശോധനകള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറും. അതേസമയം, വെങ്കടും കുടുംബവും സഞ്ചരിച്ച കാര്‍ അമിത വേഗതയിലായിരുന്നുവെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.