
ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും വലിയ ക്ലൗഡ് കംപ്യൂട്ടിങ് സേവനദാതാവാ ആമസോണിന്റെ ക്ലൗഡ് കംപ്യൂട്ടിങ് സേവനം എഡബ്ല്യുഎസ് (ആമസോണ്‍ വെബ് സര്‍വീസസ്) പണിമുടക്കിയതോടെ അനേകം ജനപ്രിയ സമൂഹമാധ്യമങ്ങളുടെയും വെബ്‌സൈറ്റുകളുടെയും ആപ്പുകളുടെയും പ്രവര്‍ത്തനം തടസ്സപ്പെട്ടു. സ്‌നാപ്ചാറ്റ്, ഫെയ്‌സ്ബുക്, പ്രൈംവിഡിയോ തുടങ്ങിവയെല്ലാം നിലച്ചമട്ടായിരുന്നു. യുഎസിലും ബ്രിട്ടനിലുമാണ് കൂടുതല്‍ ആഘാതം.
ഇന്റര്‍നെറ്റ് പ്രശ്‌നങ്ങള്‍ നിരീക്ഷിക്കുന്ന വെബ്‌സൈറ്റായ ഡൗണ്‍ഡിറ്റക്ടര്‍ പറയുന്നതനുസരിച്ച് 65 ലക്ഷത്തോളം ഉപയോക്താക്കള്‍ ഈ വെബ്‌സൈറ്റ് സ്തംഭനത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതേസമയം, പ്രശ്‌നം കണ്ടെത്തിയെന്നും പരിഹാര ശ്രമങ്ങള്‍ തുടങ്ങിയെന്നും ഇന്നലെ വൈകിട്ടോടെ എഡബ്ല്യുഎസ് അറിയിച്ചു. രാത്രിയോടെ പല വെബ്‌സൈറ്റുകളും വീണ്ടും സജീവമായി.
യുഎസിലെ ചില ബാങ്കുകളുടെ ഇന്റര്‍നെറ്റ് സേവനങ്ങളും ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചായ കോയിന്‍ബേസ് എന്നിവയുടെ സേവനങ്ങളും തടസ്സപ്പെട്ടു. ആമസോണ്‍ അധിഷ്ഠിത സ്മാര്‍ട് ഉപകരണങ്ങളും ചിലയിടങ്ങളില്‍ പ്രവര്‍ത്തനരഹിതമായെന്ന് റിപ്പോര്‍ട്ടുണ്ട്.
സ്തംഭനത്തിനു പിന്നിലെ യഥാര്‍ഥ കാരണം ഇതുവരെ വ്യക്തമല്ല. എന്നാല്‍ സൈബര്‍ ആക്രമണമല്ലെന്നാണു സാങ്കേതിക വിദഗ്ധര്‍ നിരീക്ഷിച്ചത്. യുഎസില്‍ സ്ഥിതി ചെയ്യുന്ന ആമസോണിന്റെ പ്രധാന ഡേറ്റ കേന്ദ്രങ്ങളില്‍ സംഭവിച്ച സാങ്കേതികപ്പിഴവുകളാണ് പ്രശ്‌നത്തിനു പിന്നിലെന്നാണു വിലയിരുത്തല്‍.
കഴിഞ്ഞ വര്‍ഷം, സൈബര്‍ സുരക്ഷാ സ്ഥാപനമായ ക്രൗഡ്സ്‌ട്രൈക്ക് ഹോള്‍ഡിംഗ്സ് ഇന്‍കോര്‍പ്പറേറ്റഡിലെ ഒരു തെറ്റായ സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് ലോകമെമ്പാടും വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുകയും സിസ്റ്റങ്ങള്‍ തകരാറിലാക്കുകയും ചെയ്തിരുന്നു. ഇത് കോടിക്കണക്കിന് ഡോളറിന്റെ നാശനഷ്ടങ്ങള്‍ക്ക് കാരണമായി.
A global outage hit Amazon web services (AWS) on Monday, disrupting many websites and services .