
സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ഏറെ വൈറലായി യുഎസിലെ കാൻസസിലെ ഒരു റസ്റ്ററന്റിൽ ജീവനക്കാരനും യുവാവും തമ്മിലുള്ള രൂക്ഷമായ വാക്കുതർക്കം. ജീവനക്കാരൻ യുവാവിൻ്റെ ഭാര്യയെ സുന്ദരി എന്ന് വിശേഷിപ്പിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം. @btownwire എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സുന്ദരി എന്ന വിശേഷപ്പിച്ച യുവതിയുടെ ഭർത്താവ് വിശദീകരണം ആവശ്യപ്പെടുകയും ജീവനക്കാരൻ അനാദരവ് കാണിച്ചുവെന്ന് ആരോപിക്കുകയും ചെയ്തു.
വീഡിയോയിൽ എന്റെ ഭാര്യയെ സുന്ദരിയെന്ന് വിളിക്കരുത്. നിങ്ങളെന്തിനാണ് അങ്ങനെ പറയുന്നത്. ഇത് ഇന്ത്യയൊന്നുമല്ല. അമേരിക്കയാണ്.’ എന്ന് യുവാവ് പറയുന്നുണ്ട്. എന്നാൽ ദേഷ്യപ്പെടുന്ന അയാളോട് വളരെ മൃദുവായി ജീവനക്കാർ പറയുന്നുണ്ട് നിങ്ങളുടെ ഭാര്യ വളരെ സുന്ദരിയായിരിക്കുന്നു എന്നാണ് താൻ പറഞ്ഞതെന്നും അതിലെന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു. അഭിനന്ദനം മാത്രമാണ്. നിങ്ങൾക്ക് ദേഷ്യം വന്നത് ഞാൻ മനസിലാക്കുന്നുവെന്നും. കൂടാതെ ജീവനക്കാർ രംഗം ശാന്തമാക്കാൻ പറയുന്നുണ്ട്. ‘പരിചയമില്ലാത്ത ഒരു സ്ത്രീയോട് സംസാരിക്കുകയും അവരുടെ രൂപത്തെക്കുറിച്ച് പറയുകയും ചെയ്യുന്നത് ഒരിക്കലും ശരിയല്ല’ എന്ന് യുവാവ് പറയുന്നു. ഇതിനിടയിൽ മറ്റൊരാൾ ഇതിൽ ഇടപെടുകയും പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതും വീഡിയോയിൽ കാണാം.
അതേസമയം, ഈ വീഡിയോയ്ക്ക് താഴെ ഒട്ടേറെപ്പേരാണ് ജീവനക്കാരനെ പിന്തുണച്ച് കമന്റ് ചെയ്തത്. ഒരാളുടെ സൗന്ദര്യത്തെ കുറിച്ച് പറയുന്നത് ഇത്ര വലിയ തെറ്റാണോയെന്നും ഇതിൽ എന്താണ് ഇത്ര പ്രശ്‌നം, ജീവനക്കാരൻ താൻ ഇന്ത്യക്കാരനാണോ എന്ന് പറഞ്ഞോ പിന്നെന്തിനാണ് ആ രാജ്യത്തെ കുറ്റപ്പെടുത്തുന്നത്, താൻ ലണ്ടനിലാണ് ജോലി ചെയ്‌തെന്നും അവിടെ ആളുകൾ ഡാർലിങ്, ലവ് തുടങ്ങിയ വാക്കുകൾ ഉപയോഗിച്ച് അഭിവാദ്യം ചെയ്യുന്നത് സാധാരണമാണ് എന്നിങ്ങനെ നിരവധി പേരാണ് ജീവനക്കാരെ പിന്തുണച്ച് കമൻ്റ് ചെയ്യുന്നത്.
ഇതൊരു അഭിനന്ദനം മാത്രമാണെന്നും നിങ്ങൾക്ക് അത് ഇഷ്ടപ്പെട്ടില്ലെങ്കിൽ മാന്യമായി പറയണമെന്നും മറ്റ് സംസ്കാരങ്ങളെ കുറ്റപ്പെടുത്തരുതെന്നും കമൻ്റുകളുണ്ട്. ദേഷ്യപ്പെടുന്ന യുവാവിൻ്റെ കൈയ്യിലെ കാർ കീ ചെയിനിൽ പാക്കിസ്ഥാൻ അടയാളമാണ്. ഇന്ത്യ – പാക് യുദ്ധം അമേരിക്കയിൽ എന്നും തുടങ്ങിയ രസകരമായ കമൻ്റുകളും വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്.