
അലാസ്‌ക: യുഎസ് സംസ്ഥാനമായ അലാസ്‌കയില്‍ നാലുദിവസത്തിനിടെ വീണ്ടും ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയുടെ പ്രസ്താവന പ്രകാരം 48 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്ര. ഇത് തുടര്‍ചലനങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്.
ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് ജൂലൈ 17 ന് റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അലാസ്‌കയെ പിടിച്ചുകുലുക്കിയിരുന്നു. പിന്നാലെയാണ് പുതിയ ഭൂകമ്പം.