ഒഴിവായത് വൻ ദുരന്തം; ആശങ്കയിലായി അയൽവാസികൾ, കൈയ്യിൽ കിട്ടിയതെല്ലാമെടുത്ത് വീടൊഴിയുന്നു

ഇടുക്കി: അടിമാലി കൂമ്പൻപാറയിൽ ലക്ഷംവീട് ഉന്നതിയിലെ വീടുകൾക്ക് മുകളിൽ മണ്ണിടിഞ്ഞ അപകടത്തിൽ ഒഴിവായത് വൻ ദുരന്തം. മുൻകരുതൽ നടപടിയുടെ ഭാഗമായി അധികൃതർ 22 കുടുംബങ്ങളെ ഇന്നലെ മാറ്റിപ്പാര്‍പ്പിച്ചതോടെയാണ് വൻദുരന്തം ഒഴിവായത്. അപകടത്തെ തുടർന്ന് പ്രദേശവാസികളാകെ ആശങ്കയിലാണ്. കൈയ്യിൽ കിട്ടിയതെല്ലാം എടുത്ത് ആളുകൾ ക്യാമ്പിലേക്ക് തന്നെ പോകുകയാണ്.

അതേസമയം, പ്രദേശവാസികളായ ബിജുവും ഭാര്യ സന്ധ്യയും അപകടത്തിൽപ്പെട്ടത് ഏവർക്കും തീരാനോവായി. ഏറെ നീണ്ട രക്ഷാപ്രവർത്തനം നടത്തി ബിജുവിനെ പുറത്തെടുത്തെങ്കിലും ബിജുവിൻ്റെ ജീവൻ രക്ഷിക്കാനായില്ല. പുറത്തെടുത്ത ഭാര്യ സന്ധ്യയുടെ കാലിന് ഗുരുതര പരിക്ക് പറ്റിയതിനാൽ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി.

12 ഓളം വീടുകൾക്ക് മേൽ മണ്ണിടിഞ്ഞു വീണിട്ടുണ്ടെന്നാണ് വിവരം. ആറ് വീടുകൾ തകർന്നതായും വിവരമുണ്ട്. മണ്ണിടിച്ചിൽ ഭീഷണിയെത്തുടർന്ന് മൂന്ന് ദിവസമായി ഈ വഴിയുള്ള ഗതാഗതവും നിരോധിച്ചിരുന്നു. ക്യാമ്പിൽ നിന്ന് രേഖകളെടുക്കാൻ വീട്ടിലെത്തിയ ദമ്പതികളായ ബിജുവും സന്ധ്യയുമാണ് അപകടത്തിൽപ്പെട്ടത്. ദേശീയപാത നിർമ്മാണത്തിന് അനധികൃതമായി മണ്ണെടുത്തതാണ് മണ്ണിടിച്ചിലിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.

A major disaster was averted; neighbors are worried, taking everything they can with them and leaving their homes.

More Stories from this section

family-dental
witywide