യുഎസിൽ വാഹനാപകടം ; മരിച്ചത് കണ്ണൂര്‍ മാതമംഗലം സ്വദേശി

കണ്ണൂര്‍: യുഎസിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. കണ്ണൂര്‍ മാതമംഗലം സ്വദേശിയായ വി.വി. ശരത്ത് (42) ആണ് മരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണു മരിച്ചത്.

മാതമംഗലത്തെ ശങ്കരന്‍കുട്ടി (റിട്ട. സെന്‍ട്രല്‍ ഡിഫന്‍സ് അക്കൗണ്ടന്റ്‌സ്) വത്സല (റിട്ട. അധ്യാപിക) ദമ്പതികളുടെ മകനാണ്. ഭാര്യ: അഞ്ജലി (യുഎസ്). മക്കള്‍: ഇന്ദ്ര, സാറ (ഇരുവരും യുഎസില്‍ വിദ്യാര്‍ഥിനികള്‍). സഹോദരി: ശ്രുതി.