ഒ’ഹെയര്‍ വിമാനത്താവളത്തില്‍ നിന്നും യാത്രയ്ക്ക് തയ്യാറെടുക്കുന്നതിനിടെ യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനം മറ്റൊരു വിമാനത്തില്‍ തട്ടി

ഷിക്കാഗോ: ഷിക്കാഗോയിലെ ഒ’ഹെയര്‍ വിമാനത്താവളത്തില്‍ വെച്ച് ഗേറ്റിലേക്ക് നീങ്ങിയ യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനം മറ്റൊരു വിമാനത്തിന്റെ പിന്‍ഭാഗത്ത് ഇടിച്ചതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ചയാണ് സംഭവം. ഇതേത്തുടര്‍ന്ന് ഫ്‌ലൈറ്റ് 2652 അല്‍പം വൈകിയാണ് യാത്ര തുടങ്ങിയത്. 113 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. അറിയിപ്പു ലഭിക്കുന്നതുവരെ സംഭവം തങ്ങള്‍ അറിഞ്ഞുപോലുമില്ലെന്നാണ് യാത്രക്കാരില്‍ പലരും പറയുന്നത്.

ഈ മാസം ആദ്യം, ന്യൂയോര്‍ക്കിലെ ലാഗ്വാര്‍ഡിയ വിമാനത്താവളത്തില്‍ രണ്ട് ഡെല്‍റ്റ എയര്‍ ലൈന്‍സ് റീജിയണല്‍ ജെറ്റുകള്‍ കൂട്ടിയിടിച്ച് ഒരു ഫ്‌ലൈറ്റ് അറ്റന്‍ഡന്റിന് പരിക്കേറ്റു. പിന്നാലെയാണ് ഈ സംഭവം.

A United Airlines plane heading for its gate clipped the tail of another United aircraft at Chicago’s O’Hare Airport.

More Stories from this section

family-dental
witywide