സാങ്കേതിക പ്രശ്നം കാരണം യുണൈറ്റഡ് എയര്‍ലൈന്‍സ് യുഎസിലെ വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു, വലഞ്ഞ് ആയിരക്കണക്കിന് യാത്രക്കാര്‍

ലോസ് ഏഞ്ചല്‍സ്: സാങ്കേതിക തകരാറിനെ തുടര്‍ന്ന് യുണൈറ്റഡ് എയര്‍ലൈന്‍സ് യുഎസിലെ നിരവധി വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ഇതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് വലഞ്ഞത്. ” സാങ്കേതിക പ്രശ്നം കാരണം, ഞങ്ങള്‍ യുണൈറ്റഡ് മെയിന്‍ലൈന്‍ വിമാനങ്ങള്‍ അവരുടെ യാത്ര താത്ക്കാലികമായി തടഞ്ഞുവച്ചിരിക്കുന്നു, സുരക്ഷയാണ് ഞങ്ങളുടെ മുന്‍ഗണന ” – എയര്‍ലൈന്‍സ് പറഞ്ഞു. യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ വിമാനയാത്ര നിയന്ത്രിക്കുന്ന ഫെഡറല്‍ ഏവിയേഷന്‍ അതോറിറ്റി നിരവധി പ്രധാന വിമാനത്താവളങ്ങളില്‍ യാത്രാ തടസ്സത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഡെന്‍വര്‍, ന്യൂവാര്‍ക്ക്, ഹ്യൂസ്റ്റണ്‍, ഷിക്കാഗോ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളെയാണ് തടസം പ്രധാനമായി ബാധിക്കുന്നത്. അടുത്തിടെ അലാസ്‌ക എയര്‍ലൈന്‍സിനും സമാനമായ സാങ്കേതിക പ്രശ്‌നവും യാത്രാ തടസ്സവും നേരിട്ടിരുന്നു.