കറങ്ങിക്കറങ്ങി നിലംപതിച്ചു, അഗ്നിഗോളമായി യുഎസ് വ്യോമസേനയുടെ യുദ്ധവിമാനം – വീഡിയോ

അലാസ്‌ക, യുഎസ്: യുഎസ് വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്നുവീണ് അഗ്നിഗോളമായി മാറുന്നതിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പോസ്റ്റ് ചെയ്യപ്പെട്ടു. ചൊവ്വാഴ്ച അലാസ്‌കയിലെ ഐല്‍സണ്‍ എയര്‍ഫോഴ്‌സ് ബേസില്‍ നടന്ന പരിശീലനത്തിനിടെയായിരുന്നു അപകടമുണ്ടായത്.

ഒറ്റ സീറ്റുള്ള എഫ്-35 യുദ്ധവിമാനമാണ് പരിശീലനത്തിനിടെ നിലം പതിച്ചത്. എന്നാല്‍ പൈലറ്റ് രക്ഷപ്പെട്ടു. ശേഷം സുരക്ഷിതനായിരുന്നു. അപകടത്തിന്റെ ഒരു വീഡിയോയില്‍ മീഡിയയില്‍ വിമാനം വായുവില്‍ വട്ടംകറങ്ങി കുത്തനെ താഴേക്ക് പതിക്കുന്നത് കാണാം. അപകടത്തെത്തുടര്‍ന്ന് ഒരു വലിയ സ്‌ഫോടനം ഉണ്ടായി. മുകളിലേക്ക് തീ ഉയര്‍ന്നു. കൃത്യസമയത്ത് വിമാനം ഇജക്റ്റ് ചെയ്ത പൈലറ്റ് ഒരു പാരച്യൂട്ടിന്റെ സഹായത്തോടെ നിലത്തേക്ക് ഇറങ്ങുന്നതും വീഡിയോയിലുണ്ട്.

പരിശീലന പരിശീലനത്തിനിടെ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. പൈലറ്റ് സുരക്ഷിതനാണെന്നും ബാസെറ്റ് ആര്‍മി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

More Stories from this section

family-dental
witywide